Saturday, July 27, 2024

HomeNewsIndiaരാജ്യത്ത് എവിടെനിന്നും വോട്ട്‌ ചെയ്യാം: സൗകര്യമൊരുക്കി തെരഞ്ഞെടുപ്പു കമ്മീഷന്‍

രാജ്യത്ത് എവിടെനിന്നും വോട്ട്‌ ചെയ്യാം: സൗകര്യമൊരുക്കി തെരഞ്ഞെടുപ്പു കമ്മീഷന്‍

spot_img
spot_img

ന്യൂഡല്‍ഹി: അന്തര്‍സംസ്ഥാന പ്രവാസികള്‍ക്കു രാജ്യത്ത് എവിടെനിന്നും വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കി തെരഞ്ഞെടുപ്പു കമ്മീഷന്‍.
പഠനം, ജോലി തുടങ്ങി വിവിധ കാരണങ്ങള്‍കൊണ്ടു മറ്റൊരു നാട്ടിലേക്കു താമസം മാറ്റേണ്ടിവന്നവര്‍ക്കും തങ്ങള്‍ താമസിക്കുന്ന നാട്ടില്‍ വോട്ട് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.

ഇതിനായി റിമോട്ട് വോട്ടിംഗ് സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍. നിലവില്‍ ഒരു വോട്ടിംഗ് യന്ത്രത്തില്‍ ആ മണ്ഡലത്തിലെ സ്ഥാനാര്‍ഥിപ്പട്ടിക മാത്രമേ ഉണ്ടാകൂ. എന്നാല്‍ ഇതിനു പകരം 72 മണ്ഡലങ്ങളിലെ വരെ സ്ഥാനാര്‍ഥിപ്പട്ടിക ഒറ്റ യന്ത്രത്തില്‍ ഉള്‍പ്പെടുത്തുന്ന രീതിയില്‍ വോട്ടിംഗ് യന്ത്രം പരിഷ്കരിക്കാനാണു നീക്കം.

രാജ്യത്തെ ജനസംഖ്യയില്‍ പ്രായപൂര്‍ത്തിയായ മൂന്നിലൊന്നു പൗരന്മാരും അവരുടെ വോട്ടവകാശം വിനിയോഗിക്കുന്നില്ലെന്ന ആശങ്കയെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ പുതിയ സംവിധാനത്തിനു തുടക്കം കുറിക്കുന്നത്. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ 67.4 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 30 കോടിയിലധികം പേര്‍ വോട്ടവകാശം വിനിയോഗിച്ചില്ലെന്നാണ് കണ്ടെത്തിയത്. കുറഞ്ഞ വോട്ടിംഗ് ശതമാനം പരിഹരിക്കുന്നതിനും പുതിയ സംവിധാനത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനുമായി ജനുവരി 16നു തെരഞ്ഞെടുപ്പു കമ്മീഷന്‍ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

രാജ്യത്തെ എട്ട് അംഗീകൃത ദേശീയ പാര്‍ട്ടികളെയും 57 സംസ്ഥാന രാഷ്‌ട്രീയ പാര്‍ട്ടികളെയുമാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ സര്‍വകക്ഷിയോഗത്തില്‍ ക്ഷണിച്ചിരിക്കുന്നത്. ഭരണപരമായ നടപടിക്രമങ്ങള്‍, വോട്ടിംഗ് രീതികള്‍, നിയമങ്ങള്‍ എന്നിവയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച്‌ രാഷ്‌ട്രീയ പാര്‍ട്ടികളോട് അഭിപ്രായങ്ങള്‍ തേടിയിട്ടുണ്ട്. ജനുവരി 31നകം എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും രേഖാമൂലം അഭിപ്രായം അറിയിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments