കോഴിക്കോട്: കൊടുവള്ളിയില്‍ ഒരു കോടി രൂപയോളം വില വരുന്ന 5.200 കിലോഗ്രാം ആമ്പര്‍ഗ്രീസുമായി (തിമംഗല ചര്‍ദി) ഒരാള്‍ പിടിയില്‍. തൃശൂര്‍ പേരമംഗലം താഴത്തുവളപ്പില്‍ അനൂപ് ടി പി (32 ) ആണ് പിടിയിലായത്. കൊടുവള്ളി മേഖലയില്‍ കൈമാറാനായി കൊണ്ട് വന്നതാണ് ആമ്പര്‍ഗ്രീസെന്നാണ് പൊലീസ് സംശയിക്കുന്നത്.
നെല്ലാംകണ്ടി പാലത്തിന് സമീപംവെച്ച് രാവിലെ 10 മണിയോടെയാണ് സംഭവം. ആമ്പര്‍ഗ്രീസും പ്രതിയായ അനൂപിനെയും താമരശ്ശേരി ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറിയതായി കൊടുവള്ളി പൊലീസ് അറിയിച്ചു. വനംവകുപ്പ് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സുഗന്ധ ദ്രവ്യങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ആമ്പര്‍ഗ്രീസിന് ഔദ്യോഗികമായി വില്‍പന നടത്താന്‍ കഴിയില്ല. അതിനാല്‍ ഇതിന് ബ്ലാക് മാര്‍കറ്റില്‍ വന്‍ വിലയും ഡിമാന്റുമാണ്.