Wednesday, April 2, 2025

HomeNewsKeralaഡല്‍ഹി നായരല്ല, തരൂര്‍ കേരള പുത്രനെന്ന് സുകുമാരന്‍ നായര്‍

ഡല്‍ഹി നായരല്ല, തരൂര്‍ കേരള പുത്രനെന്ന് സുകുമാരന്‍ നായര്‍

spot_img
spot_img

കോട്ടയം ; ശശി തരൂര്‍ എംപി കേരള പുത്രനാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ . തിരഞ്ഞെടുപ്പ് സമയത്ത് തരൂരിനെ ഡല്‍ഹി നായര്‍ എന്ന് വിളിച്ച തെറ്റ് തിരുത്താനാണ് മന്നം ജയന്തി ഉദ്ഘാടന വേദിയിലേക്ക് തരൂരിനെക്ഷണിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മന്നം ജയന്തി പൊതുസമ്മേളന വേദിയില്‍ സംസാരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍.

തരൂര്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ വന്നപ്പോള്‍ ഡല്‍ഹി നായരാണെന്ന് പറഞ്ഞയാളാണ് ഞാന്‍. ആ തെറ്റ് തിരുത്താനും കൂടിയാണ് ഇന്നിവിടെ അദ്ദേഹത്തെ വിളിച്ചുവരുത്തിയത്. അദ്ദേഹം ഡല്‍ഹി നായരല്ല, കേരള പുത്രനാണ്, വിശ്വപൗരനാണ്. അദ്ദേഹത്തോളം യോഗ്യതയുള്ള മറ്റൊരാളെ ഈ ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍ ഞാന്‍ കാണുന്നില്ല സുകുമാരന്‍ നായര്‍ പറഞ്ഞു

അതേ സമയം ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടെന്ന് മന്നം പറഞ്ഞിട്ടുണ്ടെന്നും ഇപ്പോഴും രാഷ്ട്രീയത്തില്‍ ഇത് അനുഭവിക്കുന്നുണ്ടെന്ന് തരൂരും പറഞ്ഞു. ഏറെ സന്തോഷം തരുന്ന സന്ദര്‍ശനമാണിതെന്നും തരൂര്‍ പറഞ്ഞു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments