Thursday, April 25, 2024

HomeNewsKeralaമുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍: തരൂരിനെ പിന്തുണച്ച് മുരളീധരന്‍

മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍: തരൂരിനെ പിന്തുണച്ച് മുരളീധരന്‍

spot_img
spot_img

ശശി തരൂര്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്ന് കെ മുരളീധരന്‍. മറ്റുള്ളവര്‍ അയോഗ്യരാണെന്ന് ഇതിനര്‍ത്ഥമില്ല. ശശി തരൂരിന് മത സാമൂദായിക നേതാക്കളുടെ പിന്തുണയുള്ളത് വളരെ നല്ലതാണെന്നും കെ മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ പൊതുവെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് നടത്താറില്ലന്നും കെ മുരളീധരന്‍ വ്യക്്തമാക്കി.

തെരെഞ്ഞെടുപ്പ് കഴിഞ്ഞ് എം എല്‍ എമാരുടെ സമ്മതം കൂടി ആരാഞ്ഞതിന് ശേഷമാണ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കക. ആ രീതിക്ക് ഇപ്പോഴും മാറ്റമുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നില്ല. ശശിതരൂരിനെ എല്ലാ മതവിഭാഗങ്ങളും അനുകൂലിക്കുന്നതിനെ ആരും ഭയത്തോടെ കാണേണ്ട കാര്യമില്ലന്നും കെ മുരളീധരന്‍ പറഞ്ഞു.

താന്‍ ലോക്‌സഭയിലേക്ക് മല്‍സരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. എല്ലാവരും നിയമസഭയിലേക്ക് മല്‍സരിക്കാനായി തെയ്യാറെടുത്താല്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് ജയിക്കില്ലന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കുകആകും. അത് ശരിയല്ലന്നും കെ മുരളീധരന്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments