Tuesday, April 16, 2024

HomeNewsKeralaമുന്‍ കേന്ദ്രമന്ത്രി ശരദ് യാദവ് അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രി ശരദ് യാദവ് അന്തരിച്ചു

spot_img
spot_img

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശരത് യാദവ് (75) വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അന്തരിച്ചു. ഗുരുഗ്രാമിലെ ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. മകള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മരണവിവരം അറിയിച്ചത്.

നിലവില്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവായിരുന്നു. ഏഴു തവണ ലോക്‌സഭയിലേക്കും മൂന്നു തവണ രാജ്യസഭയിലേക്കും ജെഡിയുവില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

2003-ല്‍ ജനതാദള്‍ (യുണൈറ്റഡ്) രൂപീകരിച്ചതിനുശേഷം 2016 വരെ ദേശീയ പ്രസിഡന്റായിരുന്നു അദ്ദേഹം. ബിഹാറില്‍ ജനതാദള്‍ (യുണൈറ്റഡ്) ബിജെപിയുമായി സഖ്യമായതിനെ തുടര്‍ന്ന് ശരദ് യാദവ് ലോക്താന്ത്രിക് ജനതാദള്‍ രൂപീകരിച്ചു. തുടര്‍ന്ന് രാജ്യസഭയില്‍ നിന്ന് അയോഗ്യനാക്കുകയും പാര്‍ട്ടി നേതൃസ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ലോക് തന്ത്രിക് പാര്‍ട്ടിയെ പിന്നീട് ആര്‍ജെഡിയില്‍ ലയിപ്പിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments