Sunday, September 8, 2024

HomeNewsKeralaനടന്‍ ബാലയുടെ വീട്ടില്‍ മൂന്നംഗ സംഘം അതിക്രമിച്ച് കടന്നതായി പരാതി

നടന്‍ ബാലയുടെ വീട്ടില്‍ മൂന്നംഗ സംഘം അതിക്രമിച്ച് കടന്നതായി പരാതി

spot_img
spot_img

കൊച്ചി: നടനും സംവിധായകനുമായ ബാലയുടെ വീട്ടില്‍ അജ്ഞാത സംഘം അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതായി പരാതി. ബാല ഇല്ലാത്ത സമയത്തായിരുന്നു സംഭവം. വീട്ടില്‍ എത്തി മൂന്നംഗ സംഘം അക്രമം നടത്തുകയായിരുന്നു എന്ന് ബാല പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട് എന്ന് ബാല പറഞ്ഞു.

മൂന്നംഗ സംഘം ആയുധങ്ങളുമായാണ് എത്തിയത് , അക്രമി സംഘം എത്തുമ്പോള്‍ ഭാര്യ എലിസബത്ത് ഫ്‌ളാറ്റില്‍ തനിച്ചായിരുന്നു എന്നും ബാല പരാതിയില്‍ പറയുന്നു. അക്രമികള്‍ കാറിലാണ് എത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ബാല കോട്ടയത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാനായി പോയ സമയത്താണ് അക്രമികള്‍ എത്തിയത്.

ഫ്‌ലാറ്റുകളുടെ പാര്‍ക്കിംഗ് ഏരിയയില്‍ സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരാണ് അക്രമികള്‍ എന്നാണ് സംശയിക്കുന്നത് എന്നും ബാല പറയുന്നു. നേരത്തെ ബാലയും സുഹൃത്തുക്കളും വീട്ടില്‍ ഉള്ളപ്പോഴും അതിക്രമിച്ച് കയറാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് എലിസബത്തുമായി നടക്കാന്‍ ഇറങ്ങിയപ്പോള്‍ ആരാധകനാണെന്ന് പറഞ്ഞ് ഇവരില്‍ ഒരാള്‍ തന്റെ ഫോട്ടോ എടുക്കുകയും കാലില്‍ വീഴുകയും ചെയ്തു എന്നും ബാല പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments