ഇരിട്ടി: പേരാവൂരില്‍ കിണറ്റില്‍ വീണ പൂച്ചയെ രക്ഷപ്പെടുത്തുന്നതിനിടെ ഗൃഹനാഥന്‍ കിണറ്റില്‍ വീണ് ദാരുണമായിമരിച്ചു.
പേരാവൂര്‍ ചാണപ്പാറയിലെ കാക്കശ്ശേരി ഷാജി (48) യാണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
വീട്ടുകിണറ്റില്‍ വീണ പൂച്ചയെ കയറില്‍ കെട്ടി കരയ്ക്ക് എത്തിച്ച് തിരിച്ച് കയറുന്നതിനിടെ കയര്‍ പൊട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു നല്ലതാഴ്ച്ചയുള്ള കിണറ്റിലേക്ക് അവസാന പടവ് കയറുന്നതിനിടെയാണ് കയര്‍ പൊട്ടിവീണത്.
വീഴ്ച്ചയുടെ ആഘാതത്തില്‍ പടവില്‍ തലയിടിച്ചാണ് ഗുരുതരമായി പരുക്കേറ്റത് ഭാര്യ രാധയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ ഷാജിയെ പുറത്തെടുത്ത് പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.