Friday, March 14, 2025

HomeNewsKeralaപാവങ്ങൾക്ക് 140 വീടുകൾ നൽകുന്ന പദ്ധതിയുമായി വേൾഡ് പീസ് മിഷൻ

പാവങ്ങൾക്ക് 140 വീടുകൾ നൽകുന്ന പദ്ധതിയുമായി വേൾഡ് പീസ് മിഷൻ

spot_img
spot_img

കോട്ടയം: വേൾഡ് പീസ് മിഷൻറെ മൂപ്പതാം വാർഷികത്തോട് അനുബന്ധിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലും 10 വീടുകൾ വീതം, 140 വീടുകൾ പണിയുന്ന ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം പ്രശസ്ത സിനിമ സംവിധായകൻ ബ്ലെസി നിർവഹിച്ചു. ചടങ്ങിൽ വേൾഡ് പീസ് മിഷൻ ചെയർമാൻ ഡോ. സണ്ണി സ്റ്റീഫൻ അധ്യക്ഷനായിരുന്നു, പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകനും മീഡിയ വില്ലേജ്, കെ .ആർ. നാരായണൻ മീഡിയ ഇൻസ്റ്റിറ്റ്യൂട്ട് എന്നി സ്ഥാപനങ്ങളിലെ അധ്യാപകനുമായിരുന്ന പ്രൊഫ.കവിയൂർ ശിവപ്രസാദ്, കേരള സ്റ്റേറ്റ് ഹ്യൂമൻ റൈറ്റ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ടോജോ ചിറ്റേട്ടുകളം എന്നിവർ ആശംസകൾ അറിയിച്ചു.

അശരണരും അതിദരിദ്രരുമായ സ്ത്രീകൾക്ക് സ്വന്തമായി ഒരു വീട് പണിത് നൽകുക എന്ന ലക്ഷ്യത്തോടെ വേൾഡ് പീസ് മിഷനും,യൂ. എസ്. വേൾഡ് പീസ് മിഷനും ചേർന്നാണ് ഈ പദ്ധതി ആരംഭിക്കുന്നത് .

തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറുവാൻ കഴിയുന്ന എല്ലാ സൗകര്യങ്ങളോടു കൂടിയ 140 വീടുകളാണ് പണിയുന്നത്. ഓരോ ജില്ലയിൽ നിന്നും വേൾഡ് പീസ് മിഷന്റെ വുമൺ എംപവർമെന്റ് ഗ്രൂപ്പ്,അർഹരായവരെ കണ്ടെത്തി നൽകിയ അപേക്ഷകളിൽ നിന്നാണ് തിരഞ്ഞെടുത്തത്. വേൾഡ് പീസ് മിഷന്റെ കെട്ടിട നിർമാണ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ബേബിച്ചൻ മഞ്ഞപ്രയുടെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനം പ്രവർത്തനങ്ങൾ നടത്തുന്നത്.

തിരുവനന്തപുരം മുത്തൂറ്റ് ഫിനാൻസുമായി ചേർന്നാണ് ആദ്യത്തെ 10 വീടുകൾ നിർമ്മിക്കുന്നത്. ആദ്യ വീടിന്റെ കല്ലിടിൽ കർമ്മം ഫെബ്രുവരി പതിനാഞ്ചാം തിയതി തിരുവനന്തപുരത്ത് നടക്കും.

നിർദ്ധനരായവർക്ക് ഭക്ഷണ വിതരണം,സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വസ്ത്ര വിതരണം,പഠനത്തിൽ സമർത്ഥരായ സാമ്പത്തിക ഞരുക്കമുള്ള വിദ്യാർത്ഥികൾക്ക് പഠന സഹായം എന്നിവയും വേൾഡ് പീസ് മിഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ 30 വർഷമായി നടത്തുന്നുണ്ട്. ഫാമിലി കൗൺസിലിംഗ്, സ്റ്റുഡന്റസ് കൗൺസിലിംഗ്, ഗ്രെയ്‌സ് ഹെൽത്ത്‌ ക്ലബ്, ഡീ-അഡിക്ഷൻ കൗൺസിലിംഗ് എന്നിവയും വേൾഡ് പീസ് മിഷന്റെ മുഖ്യപ്രവർത്തനങ്ങളാണ്.

54 രാജ്യങ്ങളിലായ് പതിനെണ്ണായിരത്തിലധികം വോളന്റീർസ് വേൾഡ് പീസ് മിഷന്റെ കർമ്മപദ്ധതികളിൽ സജീവമാണ്.

റിപ്പോർട്ട് : സ്നേഹ സാബു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments