Tuesday, April 1, 2025

HomeNewsKeralaബൈക്ക് ഇടിച്ച്‌ തെറിപ്പിച്ച്‌ മരണം, യുവാവിന്റെ ലൈസന്‍സ് റദ്ദാക്കി; അത്യപൂര്‍വ നടപടി

ബൈക്ക് ഇടിച്ച്‌ തെറിപ്പിച്ച്‌ മരണം, യുവാവിന്റെ ലൈസന്‍സ് റദ്ദാക്കി; അത്യപൂര്‍വ നടപടി

spot_img
spot_img

കൊച്ചി: തൃപ്പൂണിത്തുറയില്‍ സ്കൂട്ടര്‍ യാത്രക്കാരിയുടെ മരണത്തിനിടയാക്കിയ  വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന്റെ ലൈസന്‍സ് റദ്ദാക്കി.

കാഞ്ഞിരമറ്റം സ്വദേശി കെ എന്‍ വിഷ്ണുവിന്റെ ലൈസന്‍സാണ് റദ്ദാക്കിയത്. തൃപ്പൂണിത്തുറ ജോയിന്റ് ആര്‍ടിഒയുടേതാണ് നടപടി.

സംസ്ഥാനത്ത് തന്നെ അത്യപൂര്‍വമായ നടപടിയാണിതെന്ന് ജോയിന്റ് ആര്‍ടിഒ വ്യക്തമാക്കി. 2022 നവംബര്‍ 17 നാണ് തൃപ്പൂണിത്തുറ വടക്കേകോട്ടയില്‍ അപകടമുണ്ടായത്. അപകടത്തില്‍ ഉദയംപേരൂര്‍ സ്വദേശി കാവ്യ മരിച്ചു. കാവ്യയുടെ സ്‌കൂട്ടറില്‍ വിഷ്ണുവിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ട് കാവ്യ ബസിന് അടിയിലേക്ക് വീഴുകയായിരുന്നു. ബസ് കയറി യുവതി മരിച്ചു. നിശ്ചിത അകലം പാലിക്കാതെ ബസ് വന്നതും അപകടകാരണമായി. അതിനാല്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് ആറുമാസത്തേക്ക് താല്‍ക്കാലികമായി റദ്ദാക്കിയതായും ജോയിന്റ് ആര്‍ടിഒ അറിയിച്ചു.

2020 ജൂൺ 12 ന് ലോക്ക്ഡൗൺ സമയത്ത് വിഷ്ണുവിന്റെ ഇതേ ബൈക്കിടിച്ച് ഒരു സൈക്കിൾ യാത്രക്കാരൻ മരിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments