തിരുവനന്തപുരം: ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയായി ഷിബു ബേബി ജോണിനെ തെരഞ്ഞെടുത്തു. അനാരോഗ്യം കാരണം നിലവിലെ സെക്രട്ടറി എ.എ. അസീസ് സ്വയം ഒഴിഞ്ഞ സാഹചര്യത്തിലാണ് ഇന്ന് ചേര്‍ന്ന സംസ്ഥാന കമിറ്റിയോഗം ഷിബു ബേബി ജോണിനെ പകരക്കാരനായി തീരുമാനിച്ചത്. ഷിബുവിന്‍റെ പേര് എ.എ. അസീസ് നിര്‍ദേശിക്കുകയും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പിന്താങ്ങുകയും ചെയ്തു.
കഴിഞ്ഞ ഒക്ടോബറില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനത്തിലെ ധാരണ പ്രകാരമാണ് നേതൃമാറ്റം. സംസ്ഥാന സമ്മേളനത്തില്‍ നേതൃമാറ്റ ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും സെക്രട്ടറി സ്ഥാനത്ത് തുടരാനുള്ള അസീസിന്‍റെ താല്‍പര്യം സമ്മേളനം അംഗീകരിക്കുകയായിരുന്നു. മത്സരത്തിനില്ലെന്ന ഷിബുവിന്‍റെ അന്നത്തെ നിലപാടാണ് പാര്‍ട്ടിയില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ ഒഴിവാക്കിയത്.
ആര്‍.എസ്.പിയുടെ സമുന്നത നേതാവായിരുന്ന ബേബി ജോണിന്‍റെ മകനായ ഷിബു, രണ്ടു തവണ ചവറയില്‍ നിന്ന് എം.എല്‍.എയായി. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാറില്‍ തൊഴില്‍ മന്ത്രിയായിരുന്നു.