Friday, June 7, 2024

HomeNewsKeralaഅപകട ഭീഷണി ഉയര്‍ത്തുന്ന കേബിളുകള്‍ ഉടന്‍ മുറിച്ചു മാറ്റണം; ഹൈക്കോടതി

അപകട ഭീഷണി ഉയര്‍ത്തുന്ന കേബിളുകള്‍ ഉടന്‍ മുറിച്ചു മാറ്റണം; ഹൈക്കോടതി

spot_img
spot_img

കൊച്ചി: അപകട ഭീഷണിയുയര്‍ത്തി കൊച്ചി നഗരത്തില്‍ തൂങ്ങിക്കിടക്കുന്ന എല്ലാ കേബിളുകളും ഉടന്‍ മുറിച്ചു മാറ്റാന്‍ ഹൈക്കോടതി കോര്‍പ്പറേഷനു നിര്‍ദ്ദേശം നല്‍കി.

നഗരത്തിലുള്ള കേബിളുകള്‍ 10 ദിവസത്തിനുള്ളില്‍ ടാഗ് ചെയ്യാനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു. 11-ാം ദിവസം മുതല്‍ അനധികൃത കേബിളുകള്‍ കണ്ടാല്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കണം. അതിനിടെ, കൊച്ചിയില്‍ റോഡില്‍ താഴ്ന്നു കിടക്കുന്ന കേബിളില്‍ കുരുങ്ങി ഇരുചക്ര വാഹന യാത്രക്കാരന് അപകടമുണ്ടായതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കാന്‍ റോഡ് സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രി ആന്റണി രാജു നിര്‍ദ്ദേശം നല്‍കി.

റോഡ് സുരക്ഷാ കമ്മീഷണര്‍ എസ്. ശ്രീജിത്ത് ഐപിഎസ് എറണാകുളം ജില്ലാ കലക്ടര്‍ക്കും എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ഇതു സംബന്ധിച്ച കത്ത് നല്‍കി.


റോഡുകളിലും പാതയോരങ്ങളിലും അലക്ഷ്യമായി കേബിളുകളും വയറുകളും താഴ്ന്നു കിടക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്കു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉത്തരവാദികളായിരിക്കുമെന്ന് ഈ മാസം 14ന് എറണാകുളത്ത് മന്ത്രി ആന്റണി രാജു വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സംസ്ഥാനത്തെ റോഡുകളില്‍ കിടക്കുന്ന കേബിളുകളും വയറുകളും അലക്ഷ്യമായി താഴ്ന്നു കിടക്കുന്നതുമൂലം ഇരുചക്രവാഹന യാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും നിരന്തരം ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണു കര്‍ശന നടപടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments