Friday, June 7, 2024

HomeNewsKeralaഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റണം; സര്‍ക്കാരിനോട് ബാര്‍ ഉടമകള്‍

ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റണം; സര്‍ക്കാരിനോട് ബാര്‍ ഉടമകള്‍

spot_img
spot_img

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്പനശാലകള്‍ക്ക് ഒന്നാം തീയതിയിലുള്ള ഡ്രൈ ഡേ മാറ്റണമെന്ന ആവശ്യവുമായി ബാര്‍ ഉടമകള്‍.

തീരുമാനം അശാസ്ത്രീയമാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ സര്‍ക്കാരിനെ അറിയിച്ചു. മദ്യനയം രുപീകരിക്കുന്നതിനു മുന്നോടിയായി മന്ത്രി എം.ബി രാജേഷിന്‍റെ അധ്യക്ഷതയിലുള്ള യോഗത്തിലാണ് ബാര്‍ ഉടമകള്‍ ഇക്കാര്യം ഉന്നയിച്ചത്.

നിലവിലുള്ള ബാര്‍ സമയം മാറ്റി രാവിലെ 8 മുതല്‍ 11 വരെയാക്കണം. ഐടി മേഖലയിലുള്ള ബാറുകള്‍ക്ക് നൈറ്റ് ലൈഫ് ഏര്‍പ്പെടുത്തണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. മുന്നണിയിലും,സര്‍ക്കാരിലും ആലോചിച്ച ശേഷം മറുപടി പറയാമെന്ന് മന്ത്രി രാജേഷ് പ്രതികരിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments