സിപിഎം പ്രവര്‍ത്തകന്‍ ആകാശ് തില്ലങ്കേരിയെ മുഴക്കുന്ന് പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ ഒന്നാം പ്രതിയാണ് ആകാശ്.
പ്രകോപനപരമായ പ്രസംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആകാശിനെതിരെ നിലവിലുണ്ട്.ജില്ലാ കളക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് അറസ്റ്റ്.
പോലീസ് മേധാവിയുടെ ശുപാര്‍ശ പ്രകാരമാണ് കളക്ടര്‍ അറസ്റ്റിന് ഉത്തരവിട്ടത്. മറ്റു കേസുകളില്‍ അകപ്പെടരുതെന്ന് ചൂണ്ടിക്കാട്ടിയാണ് ഷുഹൈബ് കേസില്‍ ആകാശിന് ജാമ്യം അനുവദിച്ചിരുന്നത്.
ഇതിനിടെയാണ് ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ആകാശ് പ്രതിയായത്. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാകണമെന്ന് കോടതി ആകാശിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.