Sunday, March 26, 2023

HomeNewsKeralaകോണ്‍ഗ്രസിനെതിരായ വിമര്‍ശനം: എം.കെ രാഘവനോട് വിശദീകരണം തേടി കെ.പി.സി.സി

കോണ്‍ഗ്രസിനെതിരായ വിമര്‍ശനം: എം.കെ രാഘവനോട് വിശദീകരണം തേടി കെ.പി.സി.സി

spot_img
spot_img

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തില്‍ എം.കെ രാഘവന്‍ എംപിയോട് വിശദീകരണം തേടി കെ.പി.സി.സി. ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ രീതി എന്നതടക്കമുള്ള വിമര്‍ശനങ്ങളായിരുന്നു ഇന്ന് എം കെ രാഘവന്‍ ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി.

വിയോജിപ്പും വിമര്‍ശനവും നടത്താന്‍ പറ്റാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് വിമര്‍ശിച്ച എം.കെ രാഘവന്‍ പാര്‍ട്ടിയെ നയിക്കാന്‍ വി.എം സുധീരനെ പോലെയുള്ള നേതാക്കള്‍ ഉയര്‍ന്നുവരണമെന്നും ആവശ്യപ്പെട്ടു. ‘സ്ഥാനവും മാനവും വേണമെങ്കില്‍ മിണ്ടാതിരിക്കേണ്ട അവസ്ഥയാണ് ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളത്. അര്‍ഹതയുള്ളവര്‍ പുറത്ത് നില്‍ക്കുകയാണ്. പഴയ കോണ്‍ഗ്രസിലെ ആത്മബന്ധം ഇന്നത്തെ കോണ്‍ഗ്രസില്‍ ഇല്ല. അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ഇന്ന് ആത്മബന്ധങ്ങള്‍ ഇല്ലാതാവുന്നു. സ്ഥാനമാനങ്ങള്‍ മിണ്ടാതിരിക്കാന്‍ പ്രേരിപ്പിക്കുന്നു. പാര്‍ട്ടിയുടെ ഗുണപരമായ വളര്‍ച്ചക്ക് ഗുണപരമായ ആളുകളെ കൊണ്ടുവരുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് അധപതിക്കും’, എം.കെ രാഘവന്‍ പ്രതികരിച്ചിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments