Wednesday, April 2, 2025

HomeNewsKeralaമമത പുറത്താവാതെ മുടി വളര്‍ത്തില്ല; തല മുണ്ഡനം ചെയ്ത് ശപഥവുമായി കോണ്‍ഗ്രസ് നേതാവ്

മമത പുറത്താവാതെ മുടി വളര്‍ത്തില്ല; തല മുണ്ഡനം ചെയ്ത് ശപഥവുമായി കോണ്‍ഗ്രസ് നേതാവ്

spot_img
spot_img

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അധികാരത്തില്‍ നിന്നും പുറത്താവാതെ മുടി വളര്‍ത്തില്ലെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കൗസ്തവ് ബാഗ്ചി.


മമതക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ കൗസ്തവ് ബാഗ്ചി ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് തല മുണ്ഡനം ചെയ്തുകൊണ്ട് അദ്ദേഹത്തിന്‍റെ ശപഥം. ബംഗാളിലെ ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കളെ സാക്ഷിനിര്‍ത്തിയായിരുന്നു ബാഗ്ചിയുടെ പ്രഖ്യാപനം. ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയോട് മമത മനസ്താപം പ്രകടിപ്പിച്ചാല്‍ അവരോടു മാപ്പു ചോദിക്കുന്ന കാര്യം പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു.

മമതയെ വ്യക്തിഹത്യ ചെയ്യുന്ന പരാമര്‍ശം നടത്തിയതിന്‍റെ പേരില്‍ കഴിഞ്ഞ ദിവസമാണ് കൗസ്തവ് ബാഗ്ചിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments