Saturday, July 27, 2024

HomeNewsKeralaഅനന്തപുരി ഭക്തി സാന്ദ്രം, ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി

അനന്തപുരി ഭക്തി സാന്ദ്രം, ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി

spot_img
spot_img

തിരുവനന്തപുരം : ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി. രാവിലെ പത്ത് മണിയോടെ ആയിരക്കണക്കിന് ഭക്തജനങ്ങളെ സാക്ഷിനിര്‍ത്തി പൊങ്കാല അടുപ്പില്‍ തീ പകര്‍ന്നതോടെ കിലോമീറ്ററുകളോളം അടുപ്പുകളില്‍ അഗ്നി പടര്‍ന്നു.
ഉച്ചക്ക് 2:30 ന് നിവേദ്യ ചടങ്ങ് നടക്കും. പണ്ടാര അടുപ്പില്‍ തയ്യാറാക്കി പൊങ്കാല നിവേദിച്ച ശേഷം ഭക്തരുടെ നിവേദ്യങ്ങളില് തീര്‍ഥം പകരും.

നഗരത്തിലെ നിരത്തുകളെല്ലാം ഭക്തി സാന്ദ്രമാണ്. പൊങ്കാല അര്‍പ്പിക്കാനെത്തിയ ഭക്തജനങ്ങള്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്ര ട്രസ്റ്റും പ്രാദേശിക സമിതികളും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. 3300 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്ന്യസിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ 150 വൊളന്റിയര്‍മാരും, അഗ്നി രക്ഷാ സേനയുടെ 250 ജീവനക്കാരും സേവനത്തിനുണ്ടാകും

രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം പൊതു ഇടങ്ങളില്‍ പൊങ്കാല അര്‍പ്പിക്കാന്‍ അവസരമുള്ളതിനാല്‍ മുന്‍കാലങ്ങളെക്കാള്‍ കൂടുതല്‍ പേരാണ് എത്തിയത്. സിനിമ സീരിയല്‍ രംഗത്തെ പ്രമുഖരും പൊങ്കാലയര്‍പ്പിക്കാനാെത്തിയിട്ടുണ്ട്. കേരളത്തിന്റെ നാനാദിക്കില്‍ നിന്നും ഇന്ത്യയുടെ പല ഭാഗത്തുനിന്നും പൊങ്കാലയര്‍പ്പിക്കാനായി ഭക്തജനങ്ങള്‍ എത്തിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments