Saturday, May 11, 2024

HomeNewsKeralaവിജേഷ് പിള്ളയ്‌ക്കെതിരെ കര്‍ണാടക പൊലീസ് കേസെടുത്തെന്ന് സ്വപ്ന

വിജേഷ് പിള്ളയ്‌ക്കെതിരെ കര്‍ണാടക പൊലീസ് കേസെടുത്തെന്ന് സ്വപ്ന

spot_img
spot_img

വിജേഷ് പിള്ളയ്‌ക്കെതിരായ പരാതിയില്‍ കര്‍ണാടക പൊലീസ് നടപടി തുടങ്ങിയെന്ന് സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ്.

കൃഷ്ണരാജപുരം പൊലീസ് കേസെടുത്ത് തന്റെ മൊഴി രേഖപ്പെടുത്തി. വിജേഷുമായി കൂടിക്കാഴ്ച നടത്തിയ ഹോട്ടലില്‍ കൊണ്ടുപോയി തെളിവെടുത്തുവെന്നും സ്വപ്‌ന സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

വിജേഷിനൊപ്പം മറ്റൊരാള്‍ താമസിച്ചിരുന്നെന്ന് ഹോട്ടല്‍ അധികൃതര്‍ മൊഴി നല്‍കിയതായും സ്വപ്‌ന വെളിപ്പെടുത്തിയിട്ടുണ്ട്. ആരായിരിക്കും പിന്നണിയില്‍ ഉള്ള ആ അജ്ഞാതന്‍ എന്ന ചോദ്യത്തോടെയാണ് സ്വപ്‌ന കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച ബെംഗളൂരുവിലെ കൃഷ്ണരാജപുരം പൊലീസ് സ്‌റ്റേഷനില്‍ ഹാജരാവാന്‍ പോലീസ് സ്വപ്നയോട് ആവശ്യപ്പെട്ടിരുന്നു.

സ്വപ്ന സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ് :

Action is on……

Karnataka police has swung in to action in my complaint.

They have registered a crime against Vijesh Pillai, recorded my statement, took me to the hotel where Vijesh Pillai stayed and the meeting took place and collected evidence.

The hotel management informed the Karnataka police that Vijesh Pillai stayed in the hotel with another person.

Who’s that anonymous person who remained in the background.

എന്റെ പരാതിയില്‍ കര്‍ണാടക പോലീസ് ധൃത നടപടികള്‍ ആരംഭിച്ചു.

കര്‍ണാടക പോലീസ് വിജേഷ് പിള്ളക്കെതിരെ ക്രൈം രജിസ്റ്റര്‍ ചെയ്ത് എന്റെ മൊഴി രേഖപ്പെടുത്തി വിജേഷ് പിള്ള താമസിച്ചു എനിക്ക് ഓഫര്‍ തന്ന ഹോട്ടലില്‍ കൊണ്ടുപോയി തെളിവും ശേഖരിച്ചു.

വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടല്‍ മാനേജ്മെന്റ് പോലീസിനെ അറിയിച്ചു.

ആരായിരിക്കും പിന്നണിയില്‍ ഉള്ള ആ അജ്ഞാതന്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments