ബെംഗളുരു: എയര്‍ ഹോസ്റ്റസായ യുവതിയുടെ ദുരൂഹ മരണത്തില്‍ മലയാളി യുവാവ് അറസ്റ്റില്‍. കാസര്‍ഗോഡ് സ്വദേശി ആദേശാണ് അറസ്റ്റിലായത്.പെണ്‍കുട്ടിയെ ഇയാള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് പരാതി.
കഴിഞ്ഞ ശനിയാഴ്ചയാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ എയര്‍ ഹോസ്റ്റസായ ഹിമാചല്‍ പ്രദേശ് സ്വദേശി അര്‍ച്ചന ധിമാനെ കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. കോറമംഗലയില്‍ ആദേശ് താമസിക്കുന്ന ഫ്ലാറ്റിന് മുകളില് നിന്ന് വീണുവെന്നാണ് ആശുപത്രിയിലും പോലീസിലും അറിയിച്ചിരുന്നത്. ആദേശ് തന്നെയാണ് അര്‍ച്ചനയെ ആശുപത്രിയിലെത്തിച്ചതു.
സംഭവത്തിന് നാല് ദിവസം മുമ്ബ് ദുബായില്‍ നിന്നും അര്‍ച്ചന ആദേശിനടുത്തെത്തിയതായിരുന്നു. കെട്ടിടത്തില്‍നിന്നും അബദ്ധത്തില്‍ താഴേക്ക് വീണതാണെന്നാണ് ആദേശ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ അര്‍ച്ചനയുടെ കുടുംബം ദുരൂഹത ആരോപിച്ച് രംഗത്തെത്തി. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു എന്നും അര്‍ച്ചനയെ തള്ളിയിട്ട് കൊന്നുവെന്നും കുടുംബം പരാതി നല്‍കി.
തുടര്‍ന്നു ആദേശിനെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. വിവാഹം കഴിക്കണമെന്ന് അര്‍ച്ചന നിര്‍ബന്ധം പിടിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടയിലാണ് അര്‍ച്ചന താഴേക്ക് വീഴുന്നത്. ഏഴ് മാസം മുമ്ബ് ഡേറ്റിങ് ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്