Thursday, March 28, 2024

HomeNewsKeralaവിജേഷ് പിള്ളയുടെ പരാതിയിൽ സ്വപ്നയ്‌ക്കെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം

വിജേഷ് പിള്ളയുടെ പരാതിയിൽ സ്വപ്നയ്‌ക്കെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം

spot_img
spot_img

തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരെ വിജേഷ് പിള്ള നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തും.

ക്രൈം ബ്രാഞ്ചിന്റെ കണ്ണൂര്‍ യൂണിറ്റിനാണ് അന്വേഷണ ചുമതല. നേരത്തെയും ഒത്തുതീര്‍പ്പ് ആരോപണം ഉന്നയിച്ചപ്പോള്‍ സ്വപ്നക്കെതിരെ ക്രൈംബ്രാഞ്ചിനേക്കൊണ്ട് കേസെടുപ്പിച്ച അതേ രീതി തുടരാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കവും.

മുഖ്യമന്ത്രിക്ക് വേണ്ടി എം.വി.ഗോവിന്ദന്റെ ദൂതനായി ചെന്ന് ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ ആരോപണത്തിനെതിരെയാണ് വിജേഷ് പിള്ള ഡിജിപിക്ക് പരാതി നല്‍കിയത്
സാധാരണയായി ഡിജിപിക്ക് ലഭിക്കുന്ന പരാതി കുറ്റകൃത്യം നടന്ന ജില്ലയിലെയോ അല്ലങ്കില്‍ പരാതിക്കാരന്റെ മേല്‍വിലാസമുള്ള ജില്ലയിലെയോ പൊലീസ് മേധാവിക്കാണ് കൈമാറുന്നത്. ആ കീഴ് വഴക്കം മറികടന്ന് ലോക്കല്‍ പൊലീസിനെ ഒഴിവാക്കി ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചതോടെ തുടര്‍ അന്വേഷണത്തിനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് വ്യക്തമാവുകയാണ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments