തലശേരി; തലശേരി അതിരൂപതയുടെ പുതിയ അധ്യക്ഷനായി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു. തലശ്ശേരി സെന്റ് ജോസഫ് കത്തീഡ്രല്‍ പള്ളി അങ്കണത്തില്‍ വെച്ചാണ് ചടങ്ങുകള്‍ നടന്നത്.
ചടങ്ങില്‍ സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രധാന കാര്‍മ്മികത്വം വഹിച്ചു.
അതിരൂപതയുടെ അധ്യക്ഷ പദവിയില്‍ നിന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, വിരമിക്കുന്ന ഒഴിവിലേക്കാണ് മാര്‍ പാംപ്ലാനിയുടെ നിയമനം.