തിരുവനന്തപുരം: കൃത്യമായ സമയത്ത് മണൽ നീക്കം നടത്താത്തതിനെ തുടർന്ന് മണൽപ്പാളി രൂപപ്പെട്ട് മുതലപ്പൊഴി അഴിമുഖം. ഇതോടെ മത്സ്യബന്ധനം നിലച്ചു. പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ രംഗത്തെത്തി.
കഴിഞ്ഞ ഒരാഴ്ചയായി മത്സ്യബന്ധനം നിലച്ചതോടെ ആയിരക്കണക്കിന് മത്സ്യ തൊഴിലാളികളും അവരുടെ കുടുംബങ്ങളും പട്ടിണിയിലേക്കായി.
അഴിമുഖത്ത് മണൽതിട്ട രൂപപ്പെടുമെന്നും സർക്കാർ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാന് ഉൾപ്പെടെ നിരവധി നിവേദനങ്ങൾ നല്കിയിരുന്നു. നിവേദനങ്ങൾ കൊടുത്തിട്ടും ഫലം കാണാതെ വന്നതോടെ ഒട്ടനവധി സമരങ്ങളും മുതലപൊഴി ഹാർബർ നടന്നും ..
ഓരോ പ്രതിഷേധങ്ങൾ നടക്കുമ്പോഴും വാഗ്ദാനങ്ങൾ നൽകി മത്സ്യതൊഴിലാളികളെ പറ്റിക്കുന്ന അവസ്ഥയാണ് അധികൃതർ കൈ കൊണ്ടതെന്ന ആക്ഷേപം ശക്തമാണ്.ഇ പ്പോൾ മുതലപ്പൊഴി അഴിമുഖത്ത് പൂർണമായും മണൽതിട്ട രൂപപ്പെട്ടു കഴിഞ്ഞു.
കടലിലെ വേലിയേറ്റ വേലി ഇറക്ക സമയങ്ങളെ ആശ്രയിച്ചാണ് തൊഴിലാളികൾ കഴിഞ്ഞ ദിവസങ്ങളിലൊക്കെ വള്ളങ്ങളുമായി കടലിലേക്ക് പോയിരുന്നത്. പക്ഷെ അതും കഴിഞ്ഞ ഏതാനം ദിവസങ്ങളായി നിശ്ചലമായി. കടലിൽ വള്ളമിറക്കാൻ അഴിമുഖത്ത് കുറഞ്ഞത് 90 മീറ്റർ വീതിയും ആറ് മീറ്റർ ആഴവുമാണ് വേണ്ടത്. സമയബന്ധിതമായി മണൽ നീക്കം ചെയ്യാത്തതിനെ തുടർന്ന് അഴിമുഖം വിഴുങ്ങിയത് നിരവധി മത്സ്യതൊഴിലാളികളുടെ ജീവനാണ്. അപകടത്തിൽപ്പെട്ട് ഇന്നും തൊഴിലെടുക്കാൻ കഴിയാത്തതും ഒട്ടനവധി പേർ.
ഓരോ അപകടങ്ങളും അപകട മരണങ്ങളും നടക്കുമ്പോഴും സർക്കാർ തങ്കളെ ബുദ്ധിപരമായി പറ്റിക്കുകയായിരുന്നു എന്നും നിലവിൽ അഴിമുഖം അടയേണ്ട അവസ്ഥ ഉണ്ടാക്കി ആയിരങ്ങളെ സർക്കാർ പട്ടിണിയിലാക്കിയെന്നും മത്സ്യ തൊഴിലാളികൾ പറയുന്നു.
ഗുരുതരമായ അവസ്ഥയിലെത്തിയ മുതലപ്പൊഴിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒട്ടനവധി പ്രതിഷേധങ്ങളാണ് നടന്നത്.അഴിമുഖത്ത് തെങ്ങ് തൈനട്ടും , കഞ്ഞി വെച്ചും അതെ പോലെ ഹാർബർ ഓഫീസ് താഴിട്ട് പൂട്ടി റീത്തും വെച്ചും വിവിധ സംഘടനകൾ പ്രതിഷേധിച്ചു.