Wednesday, June 7, 2023

HomeNewsKeralaസിപിഎം നേതാവും മുന്‍ എംഎല്‍എയുമായ പ്രഫ. എ.നബീസ ഉമ്മാള്‍ അന്തരിച്ചു

സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ പ്രഫ. എ.നബീസ ഉമ്മാള്‍ അന്തരിച്ചു

spot_img
spot_img

തിരുവനന്തപുരം : സിപിഎം നേതാവും കഴക്കൂട്ടം മുന്‍ എംഎല്‍എയുമായ പ്രഫ. എ.നബീസ ഉമ്മാള്‍ (91) അന്തരിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ പ്രിന്‍സിപ്പലായിരുന്നു.

നെടുമങ്ങാട് നഗരസഭ ചെയര്‍പഴ്‌സനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലിരിക്കെ നെടുമങ്ങാട്ടെ വസതിയിലായിരുന്നു അന്ത്യം. 33 വര്‍ഷത്തെ അധ്യാപനത്തിനിടയില്‍ കേരളത്തിലെ പത്തിലേറെ പ്രമുഖ കലാലയങ്ങളില്‍ അധ്യാപികയായിരുന്നു.

1987ല്‍ 13,108 വോട്ടുകള്‍ക്ക് കഴക്കൂട്ടം മണ്ഡലത്തില്‍നിന്ന് സിപിഎം സ്ഥാനാര്‍ഥിയായി വിജയിച്ചു. 1991ല്‍ 689 വോട്ടുകള്‍ക്ക് സിഎംപിയിലെ എം.വി.രാഘവനോട് പരാജയപ്പെട്ടു.

ഭര്‍ത്താവ്: പരേതനായ എം.ഹുസൈന്‍കുഞ്ഞ്. മക്കള്‍: റഹിം (റിട്ട.അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍), ലൈല (റിട്ട. ബിഎസ്എന്‍എല്‍), സലിം (കേബിള്‍ ടിവി), താര (അധ്യാപിക, കോട്ടന്‍ഹില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), പരേതരായ റസിയ, ഹാഷിം. മരുമക്കള്‍: ഷൈല (റിട്ട. പിആര്‍ഡി അസിസ്റ്റന്റ് ഡയറക്ടര്‍), സുലൈമാന്‍, മുനീറ, പരേതരായ കുഞ്ഞുമോന്‍, ഷീബ. ഖബറടക്കം വൈകിട്ട് അഞ്ചിന് മണക്കോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments