Tuesday, April 16, 2024

HomeNewsKeralaഡോ. വന്ദനയുടെ കൊലപാതകം: ഡ്യൂട്ടി ഡോക്ടര്‍ക്കെതിരേ നടപടി വരും

ഡോ. വന്ദനയുടെ കൊലപാതകം: ഡ്യൂട്ടി ഡോക്ടര്‍ക്കെതിരേ നടപടി വരും

spot_img
spot_img

കൊട്ടാരക്കര: ഹൗസ് സര്‍ജന്‍ ഡോ. വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടര്‍ക്കെതിരേ ആരോഗ്യവകുപ്പ് വകുപ്പുതല നടപടി സ്വീകരിച്ചേക്കും.ഇതിന്‍റെ നടപടിക്രമങ്ങള്‍ ആരംഭിച്ചതായാണ് വിവരം.

സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. പൗര്‍ണമിക്കെതിരേയാണ് നടപടിയുണ്ടാവുക. അക്രമിയുടെ കുത്തേറ്റു വീണ ഡോ. വന്ദനയ്ക്ക് പ്രാഥമിക ചികിത്സ നല്‍കാതിരുന്നതും പോലീസ് കൊണ്ടുവന്ന പ്രതിയെ ചുമതലയുണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടര്‍ പരിശോധിച്ച്‌ ചികിത്സ നല്‍കാതിരുന്നതുമാണ് പ്രധാന കാരണം.

മദ്യലഹരിയിലായിരുന്ന പ്രതി സന്ദീപിനെ പോലീസ് ആശുപത്രിയിലെത്തിക്കുമ്ബോള്‍ ഡ്യൂട്ടി ഡോക്ടറായിരുന്നു പൗര്‍ണമി. ഇവര്‍ ഈ ചുമതല പരിചയക്കുറവുള്ള ഹൗസ് സര്‍ജന്മാരെ ഏല്‍പ്പിച്ചശേഷം വിശ്രമമുറിയിലെത്തി ഉറങ്ങുകയായിരുന്നെന്നാണ് ആരോഗ്യവകുപ്പ് നടത്തിയ വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.

അക്രമിയുടെ കുത്തേറ്റു വീണ ഡോ. വന്ദനയ്ക്ക് പ്രാഥമിക ചികിത്സ പോലും ഡ്യൂട്ടി ചെയ്തിരുന്ന താലൂക്ക് ആശുപത്രിയില്‍ നിന്നും ലഭിച്ചില്ല. ഡ്യൂട്ടി ഡോക്ടറായ പൗര്‍ണമി ഇതില്‍ വീഴ്ച വരുത്തിയതായാണ് കണ്ടെത്തല്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments