Friday, July 26, 2024

HomeNewsKeralaപങ്കാളിയെ കൈമാറ്റം ചെയ്യല്‍ കേസ്: പരാതിക്കാരിയെ വെട്ടിക്കൊലപ്പെടുത്തി

പങ്കാളിയെ കൈമാറ്റം ചെയ്യല്‍ കേസ്: പരാതിക്കാരിയെ വെട്ടിക്കൊലപ്പെടുത്തി

spot_img
spot_img

പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്നു. ഭര്‍ത്താവാണ് വീട്ടിലെത്തി ആക്രമിച്ചതെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. ഇന്ന് രാവിലെമണര്‍കാട്ടെ  വീട്ടിലെത്തിയാണ് യുവതിയെ  ആക്രമിച്ചത്. ആക്രമണത്തിന് ശേഷം പ്രതി രക്ഷപ്പെട്ടു.

2022 ജനുവരിയിലാണ് കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം പിടിയിലായത്. സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പ് വഴിയാണ് സംഘം ഭാര്യമാരെ പങ്കുവെക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. കപ്പിള്‍ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പങ്കുവെയ്ക്കല്‍ നടത്തിയത്.

ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പ്രേരിപ്പിച്ചുവെന്ന് യുവതി നല്‍കിയ പരാതിയിലാണ് ഏഴംഗ സംഘത്തെ പൊലീസ് പിടികൂടിയത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments