Saturday, May 17, 2025

HomeNewsKeralaഎ.ഐ ക്യാമറകള്‍ ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കും

എ.ഐ ക്യാമറകള്‍ ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കും

spot_img
spot_img

എഐ ക്യാമറകള്‍ ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കി തുടങ്ങും. വ്യവസായ വകുപ്പിന്റെ അന്വേഷണത്തില്‍ ക്ലീന്‍ചിറ്റ് നല്‍കിയതോടെയാണ് എഐ ക്യാമറ പിഴ ഈടാക്കാനുള്ള നടപടികളിലേക്ക് കടക്കുന്നത്. ഇതിനായി കൂടുതല്‍ ജീവനക്കാരെ കണ്‍ട്രോള്‍ റൂമുകളില്‍ നിയോഗിക്കാന്‍ ഗതാഗത വകുപ്പ് കെല്‍ട്രോണിനോട് ആവശ്യപ്പെട്ടു.

ദിവസവും രണ്ട് ലക്ഷം നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കും. ഓരോ ദിവസവും കണ്ടെത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് ഏഴ് ദിവസത്തിനുള്ളില്‍ നോട്ടീസ് അയക്കും. ദിവസവും രണ്ടര ലക്ഷത്തോളം നിയമ ലംഘനങ്ങള്‍ ഇപ്പോള്‍ ക്യാമറയില്‍ പെടുന്നുണ്ട്.

അതിനാല്‍ പിഴ ഈടാക്കാന്‍ തുടങ്ങിയാല്‍ ദിവസവും രണ്ട് ലക്ഷം പേര്‍ക്കെങ്കിലും പിഴ നോട്ടീസ് അയക്കേണ്ടി വരും. നിലവില്‍ 146 ജീവനക്കാരെയാണ് നോട്ടീസ് അയക്കാന്‍ കെല്‍ട്രോണ്‍ നിയോഗിച്ചിരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments