Saturday, July 27, 2024

HomeNewsKeralaബി.ജെ.പി വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്‌

ബി.ജെ.പി വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്‌

spot_img
spot_img

കണ്ണൂര്‍: ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. കണ്ണൂര്‍ പള്ളിക്കുന്നിലെ വീട്ടിലാണ് റെയ്ഡ്.

കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് ഇപ്പോള്‍ വിജിലന്‍സ് റെയ്ഡ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വിജിലന്‍സ് സംഘം പരിശോധിക്കും.

ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. സംസ്ഥാന ഖജനാവില്‍ നിന്ന് ഒരു കോടി രൂപയിലധികം ചെലവാക്കിയെന്നും പണം ദുര്‍വ്യയം നടത്തിയെന്നുമാണ് ആരോപണം.

2016ല്‍ കണ്ണൂര്‍ എം.എല്‍.എ ആയിരുന്ന കാലത്തായിരുന്നു പദ്ധതി നടപ്പാക്കിയത്. കണ്ണൂര്‍ കോട്ട നവീകരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പദ്ധതി. ഡി.ടി.പി.സിയുമായി ചേര്‍ന്ന് വലിയ പദ്ധതിയായിരുന്നു വിഭാവനം ചെയ്തിരുന്നത്.

2016 ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് ഒഴിയുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തിരക്ക് പിടിച്ചായിരുന്നു പദ്ധതി ആവിഷ്‌കരിച്ചത്. ഒരു കോടി രൂപയാണ് ഉപകരണങ്ങളും മറ്റും വാങ്ങുന്നതുമായി ബന്ധപ്പെട്ട് ചെലവഴിച്ചത്. ഈ ഇനത്തില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.

ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഡി.ടി.പി.സിയില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. ചില ഫയലുകള്‍ ഇതുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അബ്ദുള്ളക്കുട്ടിയുടെ വീട്ടിലെ റെയ്ഡ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments