Saturday, July 27, 2024

HomeNewsKeralaകേരളത്തിലെ തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേടില്‍ നരേന്ദ്രമോദിക്ക് അതൃപ്തി

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേടില്‍ നരേന്ദ്രമോദിക്ക് അതൃപ്തി

spot_img
spot_img

ന്യൂഡല്‍ഹി: കേരളത്തിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടില്‍ കടുത്ത അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയും ജനറല്‍ സെക്രട്ടറിമാരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് അതൃപ്തി രേഖപ്പെടുത്തിയത്. ദക്ഷിണേന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രകടനവും യോഗത്തില്‍ വിലയിരുത്തി.

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ച പ്രധാനമന്ത്രി ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിര്‍ത്തുന്നതില്‍ സംഭവിച്ച വീഴ്ചയാണ് തിരിച്ചടികള്‍ക്ക് കാരണമായതെന്ന് അറിയിച്ചു. തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് വിഷയത്തെ കുറിച്ച് അന്വേഷിക്കാന്‍ താന്‍ നിര്‍ദേശം നല്‍കിയതായും ഇത്തരം ആരോപണങ്ങള്‍ ഉയരുമ്പോള്‍ സര്‍ക്കാരിനാണ് പ്രതിഛായ നഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ നിന്ന് ദക്ഷിണേന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ മാറ്റാന്‍ ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ ധാരണയായി. സുനില്‍ ദിയോധറുടെ പേരായിരിക്കും പ്രഖ്യാപിക്കുക.

കുഴല്‍പണക്കേസില്‍ നിലവില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളെല്ലാം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇത് കേന്ദ്രമന്ത്രി വി മുരളീധരന്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക പക്ഷത്തെയും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ ഇടഞ്ഞ് നില്‍ക്കുന്ന പി.കെ കൃഷ്ണദാസ് ശോഭ സുരേന്ദ്രന്‍ പക്ഷത്തിന്റെ പരാതികളും തലവേദനയാണ്.

നേതൃത്വമാറ്റം ഉള്‍പ്പടെ വിമത വിഭാഗം ആവശ്യം ഉന്നയിക്കുന്നു.2014ല്‍ കള്ളപ്പണത്തിനെതിരായ യുദ്ധം പ്രഖ്യാപിച്ചുകൊണ്ടാണ് നരേന്ദ്ര മോദി അധികാരത്തിലെത്തുന്നത് തന്നെ. കള്ളപ്പണം ഏറ്റവും വലിയ രാജ്യദ്രോഹകുറ്റമായും ഉയര്‍ത്തികാട്ടുന്ന ബി.ജെ.പിക്ക് കേരളത്തിലെ ആരോപണം ദേശീയ നേതൃത്വത്തില്‍ തന്നെ തിരിച്ചടിയാകുമെന്ന ആശങ്കയുമുണ്ട്. ഈ സാഹചര്യത്തില്‍ മുഖം രക്ഷിക്കാനെങ്കിലും കേന്ദ്ര നേതൃത്വം ശക്തമായ ഇടപ്പെടല്‍ നടത്തുമെന്നാണ് കരുതുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments