ഹൂസ്റ്റണ്‍: ദീര്‍ഘകാലമായി ഹൂസ്റ്റനില്‍ താമസിക്കുന്ന തിരുവല്ല സ്വദേശി നരേന്ദ്രന്‍ നായരുടെ പത്‌നി രത്‌ന നായര്‍ (74) ഹ്യൂസ്റ്റനില്‍ നിര്യാതയായി. കൊട്ടാരക്കര ഇളംതുരുത്തില്‍ ഗോപാലന്‍ നായരുടെയും അമ്മുക്കുട്ടിയമ്മയുടെയും രണ്ടാമത്തെ പുത്രിയായ രത്‌ന നായര്‍ 1975 ലാണ് അമേരിക്കയില്‍ എത്തിയത്.
ഏക മകന്‍ സുനില്‍ നായര്‍, മരുമകള്‍ വന്ദന കൊച്ചുമക്കള്‍ പ്രണവ് പ്രാര്‍ഥന എന്നിവരോടൊപ്പം മിസോറി സിറ്റിയിലെ ലേക്ക് ഒളിമ്പിയയില്‍ താമസിക്കുകയായിരുന്നു. രുഗ്മിണി അമ്മ (ഹൂസ്റ്റണ്‍) സഹോദരിയാണ്.
സംസ്‌കാര ചടങ്ങുകള്‍ ജൂണ്‍ 8 ന് ഹൂസ്റ്റണ്‍ വിന്‍ഫോര്‍ഡ് ഫ്യൂണറല്‍ ഹോമില്‍ നടത്തപ്പെടും. രാവിലെ 10 മുതല്‍ 12 വരെയാണ് പൊതുദര്‍ശനം. തുടര്‍ന്ന് സംസ്‌കാരം.