Saturday, July 27, 2024

HomeNewsKeralaസ്വര്‍ണ്ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിന്റെ സഹായി മന്‍സൂര്‍ അറസ്റ്റില്‍

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിന്റെ സഹായി മന്‍സൂര്‍ അറസ്റ്റില്‍

spot_img
spot_img

തിരുവനന്തപുരം: വിവാദ സ്വര്‍ണം കടത്ത് കേസില്‍ വീണ്ടും അറസ്റ്റ്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരന്‍ എന്ന് കരുതുന്ന ഫൈസല്‍ ഫരീദിന്റെ സഹായി മന്‍സൂര്‍ അഹമ്മദിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു.

ദുബായില്‍ നിന്നും ബുധനാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മന്‍സൂറിനെ എന്‍.ഐ.എ സംഘം പിടികൂടുകയായിരുന്നു. ഫൈസല്‍ ഫരീദിന് സ്വര്‍ണക്കടത്തില്‍ എല്ലാവിധ സഹായങ്ങളും നല്‍കിയിരുന്നത് മന്‍സൂര്‍ അഹമ്മദാണെന്ന് എന്‍.ഐ.എ കരുതുന്നു.

ചെക്ക് കേസുമായി ബന്ധപ്പെട്ട് ദുബായില്‍ പിടിയിലായ മന്‍സൂര്‍ അഹമ്മദിനെ അവിടെനിന്ന് നാടുകടത്തുകയായിരുന്നു. പിന്നീടായിരുന്നു അറസ്റ്റ്. ഇയാളെ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തിച്ചു. പ്രാഥമിക ചോദ്യംചെയ്യലിന് ശേഷം ഇന്നുതന്നെ മന്‍സൂറിനെ കോടതിയില്‍ ഹാജരാക്കും. കോഴിക്കോട് ഓമശേരി കല്ലുരുട്ടി സ്വദേശിയാണ് പി.എസ് മുഹമ്മദ് മന്‍സുര്‍.

സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ അറസ്റ്റിലായ റമീസിന്റെ സഹായിയാണ് മന്‍സൂര്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്. മന്‍സൂറിനെതിരെ എന്‍.ഐ.എ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന് പുറമെ വിദേശത്ത് ഒളിവില്‍ കഴിയുന്നവരെ നാട്ടിലെത്തിക്കാനും എന്‍.ഐ.എ അന്വേഷണ സംഘം ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു.

അതേസമയം സ്വര്‍ണക്കടത്തില്‍ കേസിലെ മുഖ്യപ്രതിയായ ഫൈസല്‍ ഫരീദിനെ പിടികൂടാന്‍ എന്‍.ഐ.എക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇയാള്‍ ഇപ്പോഴും ദുബായിയിലാണെന്നാണ് വിവരം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments