തിരുവനന്തപുരം: ലോക്ക്ഡൗണില്‍ പത്തുകോടിയിലേറെ രൂപയുടെ ബിയറുകള്‍ നശിച്ചെന്നു ബാറുടമാ അസോസിയേഷന്‍. കാലാവധി കഴിഞ്ഞതോടെയാണ് ബിയറുകള്‍ ഉപയോഗ ശൂന്യമായത്. നഷ്ടം നികത്താന്‍ വാര്‍ഷിക ലൈസന്‍സ് ഫീസ് കുറയ്ക്കണമെന്നും ബാറുടമാ അസോസിയേഷന്‍.
40 ദിവസം ലോക്ക് ഡൗണ്‍ കാരണം ബാറുകള്‍ അടഞ്ഞു കിടന്നതോടെയാണ് ബിയറുകള്‍ ഉപയോഗ ശൂന്യമായത്. പരമാവധി ആറുമാസം മാത്രം കാലവധിയുള്ള ബിയറുകള്‍ പിന്നീട് പുനരുപയോഗിക്കാനും കഴിയില്ല. ഇതോടെ സംസ്ഥാനത്തെ ബാറുകള്‍ക്ക് ഭീമമായ സാമ്പത്തിക നഷ്ടമാണുണ്ടായതെന്നും ബാറുടമകള്‍ പറയുന്നു.
നിലവിലെ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ ഭാഗത്തു നിന്നും സഹായം വേണമെന്നാവശ്യപ്പെട്ട് ബാറുടമ അസോസിയേഷന്‍ എക്‌സൈസ് മന്ത്രിയെ സമീപിച്ചു. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല പ്രതികരണമുണ്ടായില്ലെങ്കില്‍ വലിയ സാമ്പത്തിക ബാധ്യത ബാറുടമകള്‍ക്കുണ്ടാകുമെന്നും അസോസിയേഷന്‍ ചൂണ്ടികാട്ടുന്നു.