കൊച്ചി: എറണാകുളം ജില്ലയിലെ അങ്കമാലി അതിരൂപത ഭൂമി ഇടപാടിലെ നഷ്ടം നികത്താന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന വത്തിക്കാന്‍ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി അതിരൂപത ഫിനാന്‍സ് കമ്മിറ്റി.
അതിരൂപതയിലെ ഭൂമി വിറ്റ് നഷ്ടം നികത്താന്‍ അനുവദിക്കില്ലെന്ന് ആലോചന സമിതി യോഗത്തില്‍ വൈദീകര്‍ നിലപാട് വ്യക്തമാക്കി. വത്തിക്കാന്‍ ഉത്തരവ് നടപ്പാക്കേണ്ടി വരുമെന്ന് ബിഷപ്പ് ആന്റണി കരിയില്‍ യോഗത്തില്‍ അറിയിച്ചെങ്കിലും അപ്പീല്‍ നല്‍കിയാല്‍ നടപടി വൈകും.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് നഷ്ടമുണ്ടായത് നികത്തേണ്ടത് തന്നെയാണ്. എന്നാല്‍ അതിന്റെ പേരില്‍ വൈദികരും സഭയും പരസ്യമായ പ്രതിഷേധങ്ങളിലേക്ക് പോകേണ്ടതില്ല എന്ന നിലപാടാണ് വത്തിക്കാന്‍ കൈക്കൊണ്ടിരുന്നത്. ഇടപാട് അന്വേഷിക്കാന്‍ വന്ന കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമായിരുന്നു വത്തിക്കാന്‍ നിലപാടെടുത്തത്.
ഭൂമി ഇടപാടിലൂടെ സഭയ്ക്കുണ്ടായ നഷ്ടം നികത്തുന്നതിനായി സഭയുടെ തന്നെ ഭൂമി വില്‍ക്കാമെന്നായിരുന്നു വത്തിക്കാന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശം. എന്നാല്‍ വൈദീകര്‍ ഇത് തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
വത്തിക്കാന്‍ നിലപാട് ചര്‍ച്ച ചെയ്യുന്നതിനായി ഇന്നലെ വൈകിട്ട് യോഗം ചേര്‍ന്ന ഫിനാന്‍സ് കമ്മിറ്റിയില്‍ പങ്കെടുത്ത മുഴുവന്‍ വൈദീകരും തീരുമാനത്തെ എതിര്‍ക്കുകയായിരുന്നു.
അതിരൂപത റിയല്‍ എസ്‌റ്റേറ്റ് പരിപാടിയില്‍ പങ്കെടുക്കുന്നതിലുള്ള എതിര്‍പ്പാണ് തങ്ങള്‍ മുന്‍പ് തന്നെ വ്യക്തമാക്കിയത്. അതുകൊണ്ട് ഭൂമി വിറ്റ് നഷ്ടം നികത്തേണ്ടതില്ല എന്ന അഭിപ്രായത്തില്‍ വൈദീകര്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.