Saturday, July 27, 2024

HomeNewsKeralaസ്ത്രീധന വിവാഹം: ബ്രോക്കര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് എംഎസ്എഫ് വൈസ് പ്രസിഡന്റ്

സ്ത്രീധന വിവാഹം: ബ്രോക്കര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് എംഎസ്എഫ് വൈസ് പ്രസിഡന്റ്

spot_img
spot_img

കോഴിക്കോട്: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡന പരാതികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത് തടയാന്‍ സര്‍ക്കാറിന് എട്ടിന നിര്‍ദേശങ്ങളുമായി എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. സ്ത്രീധനത്തില്‍ നിന്നും കമ്മീഷന്‍ പറ്റി വിവാഹം നടത്തുന്ന ബ്രോക്കര്‍മാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുക, കൂടുതല്‍ കുടുംബ കോടതികള്‍, ഗാര്‍ഹിക പീഡനമേറ്റ സ്ത്രീകള്‍ക്കായി പ്രത്യേക സാമ്പത്തിക പദ്ധതികള്‍ തുടങ്ങിയ നിര്‍ദേശങ്ങളാണ് ഫാത്തിമ തഹ്ലിയ മുന്നോട്ടുവെക്കുന്നത്. അഭിഭാഷക കൂടിയായ ഫാത്തിമ തഹ്ലിയ.

നിര്‍ദ്ദേശങ്ങള്‍
1 നിരന്തരമായി ഗാര്‍ഹിക പീഡനം ഏല്‍ക്കേണ്ടി വരുന്ന ഒരു സ്ത്രീ ആദ്യം ചെയ്യേണ്ടത് ആ ബന്ധത്തില്‍ നിന്ന് പുറത്തുകടക്കുക എന്നതാണ്. ഒരു സ്ത്രീക്ക് വിവാഹമോചനം ലഭിക്കണമെങ്കില്‍ കുടുംബ കോടതിയെ സമീപിക്കണം. കേരളത്തിലെ കുടുംബ കോടതികളാണെങ്കില്‍ കേസുകളുടെ ബാഹുല്യംമൂലം വളരെ തിരക്കേറിയതാണ്. ഒരു വിവാഹമോചന കേസ് തീര്‍പ്പാക്കാന്‍ നാലും അഞ്ചും വര്‍ഷം വേണ്ടിവരും. ഈ കാലതാമസം ഗാര്‍ഹിക പീഡനം ഏല്‍ക്കേണ്ടി വരുന്ന സ്ത്രീക്ക് നീതിനിഷേധിക്കപ്പെടാന്‍ കാരണമാകും. കൂടുതല്‍ കൂടുംബ കോടതികള്‍ സ്ഥാപിക്കുക എന്നതാണ് ഇതിനുള്ള പരിഹാരം. ജില്ലകളില്‍ ഒന്നോ രണ്ടോ കുടുംബ കോടതികള്‍ മാത്രമാണ് നിലവിലുള്ളത്. ഓരോ താലൂക്കിലും കുടുംബ കോടതികള്‍ സ്ഥാപിച്ച് പരിഹാരം കാണണം.

2ഗാര്‍ഹിക പീഡനത്തില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2005ല്‍ തന്നെ പാര്‍ലമെന്റ് പാസാക്കിയിട്ടുണ്ട്. ഈ നിയമപ്രകാരം ഹര്‍ജി സമര്‍പ്പിക്കേണ്ടത് മജിസ്‌ട്രേറ്റ് കോടതികളിലാണ്. വളരെ തിരക്കേറിയ കോടതികളാണ് കേരളത്തിലെ മജിസ്‌ട്രേറ്റ് കോടതികള്‍. ഇവിടേയും കേസുകള്‍ വൈകുന്നത് മൂലം സ്ത്രീകള്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണ്. ഇതിന് പരിഹാരമായി ഗാര്‍ഹിക പീഡനകേസുകള്‍ പരിഗണിക്കുന്നതിനായി പ്രത്യേക മജിസ്‌ട്രേറ്റ് കോടതികള്‍ സ്ഥാപിക്കണം.

3 പലരും ഗാര്‍ഹിക പീഡനങ്ങള്‍ സഹിച്ച് ബന്ധത്തില്‍ തുടരുന്നത്, അതില്‍ നിന്ന് പുറത്തുകടന്നാലുള്ള സാമ്പത്തിക പ്രതിസന്ധി ചിന്തിച്ചിട്ടാണ്. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായവും സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് പലിശ രഹിത വായ്പകളും നല്‍കുക.

4 സംരംഭകരായ സ്ത്രീകള്‍ക്കുള്ള സര്‍ക്കാരിന്റെ വിവിധ സാമ്പത്തിക പദ്ധതികള്‍, അവരെ മുന്‍നിര്‍ത്തി വീട്ടിലെ പുരുഷന്‍മാര്‍ കൈകളിലാക്കുന്ന പ്രവണത കണ്ടുവരുന്നു. ഇത് തടയാന്‍വേണ്ട ഭരണപരമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.

5 സ്ത്രീധന നിരോധന നിയമപ്രകാരം സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണ്. നിവൃത്തികേട് കൊണ്ട് സ്ത്രീധനം കൊടുക്കേണ്ടി വരുന്ന കുടുംബത്തിനും ക്രിമിനല്‍ കുറ്റം നേരിടേണ്ടിവരുന്ന സാഹചര്യമാണ് ഉള്ളത്. ഈ നിയമം മാറ്റണം. സ്ത്രീധനം കൊടുക്കേണ്ടി വരുന്നവരെ ഇരയായി പ്രഖ്യാപിക്കണം. അവര്‍ ക്രിമിനല്‍ കേസ് നേരിടുന്ന സാഹചര്യം ഒഴിവാക്കണം.

6 സ്ത്രീധനത്തില്‍ നിന്നും കമ്മീഷന്‍ വാങ്ങി സ്ത്രീധനവിവാഹം നടത്തികൊടുക്കുന്ന ബ്രോക്കര്‍മാര്‍ക്കെതിരെ ശക്തമായ നിയമനടപടി സര്‍ക്കാര്‍ സ്വീകരിക്കണം.

7 മാട്രിമോണി വെബ്‌സൈറ്റുകളില്‍ സ്ത്രീധന വിരുദ്ധ നയം സ്വീകരിക്കാന്‍ ആവശ്യപ്പെടണം. സ്ത്രീധനം ആവശ്യപ്പെടുന്ന പ്രൊഫൈലുകളെ റിപ്പോര്‍ട്ട് ചെയ്യാനും ബ്ലോക്ക് ചെയ്യാനുമുള്ള സംവിധാനം ഈ വെബ്‌സൈറ്റുകളില്‍ വേണം.

8 സ്ത്രീധന നിരോധന നിയമപ്രകാരം നിയമിക്കേണ്ട ഡൗറിപ്രോഫിബിഷന്‍ ഓഫീസര്‍ കേരളത്തില്‍ കാര്യക്ഷമമാക്കണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments