തിരുവനന്തപുരം: മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കുടുംബത്തിനും നേരെ വധഭീഷണി മുഴക്കി ഊമക്കത്ത്. കോഴിക്കോട് നിന്ന് തിരുവഞ്ചൂരിന്റെ എം.എല്‍.എ ഹോസ്റ്റലിലെ വിലാസത്തിലാണ് കത്തുവന്നത്.
10 ദിവസത്തിനകം നാടുവിട്ടില്ലെങ്കില്‍ തിരുവഞ്ചൂരിനെയും കുടുംബത്തെയും വധിക്കുമെന്നാണ് കത്തിലുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സുരക്ഷ ഉറപ്പാക്കണമെന്നും വിശദമായ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തണമെന്നും കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളാണ് കത്തയച്ചതെന്ന് സംശയിക്കുന്നതായി വി.ഡി സതീശനും കെ.സുധാകരനും പറഞ്ഞു. ജയിലില്‍ കഴിയുന്ന ആളാണ് എന്ന് വ്യക്തമാക്കുന്നതാണ് കത്ത്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോഴാണ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലിലായത്. തിരുവഞ്ചൂരിന് മറ്റ് ശത്രുക്കള്‍ ഇല്ല എന്നതിനാലാണ് ഈ കേസിലെ പ്രതികളെ സംശയിക്കുന്നതെന്നും കെ. സുധാകരനും, വി.ഡി സതീശനും വ്യക്തമാക്കി.