വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നുണ്ടായ അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ത്ഥി സമരത്തിന് പിന്നില്‍ ചില തല്‍പ്പരകക്ഷികളുടെ അജണ്ടയാണെന്ന് കാഞ്ഞിരപ്പള്ളി രൂപത. ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്ന പ്രവണ വര്‍ധിച്ചുവരികയാണ്. സമരത്തിന്റെ മറവില്‍ ചിലര്‍തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും അതിരൂപതാ വികാരി ജനറല്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്‌ളാക്കല്‍ പറഞ്ഞു.
ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട സത്യം അന്വേഷണ ഏജന്‍സികള്‍ പുറത്ത് കൊണ്ടുവരണം. മാനേജ്‌മെന്റിന് ഇക്കാര്യത്തില്‍ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല. പതിനാറ് തിയറി പേപ്പറുകളില്‍ 13 എണ്ണത്തിലും ശ്രദ്ധ പരാജയപ്പെട്ടിരുന്നു. ലാബില്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് നിഷ്‌കര്‍ഷയുണ്ട്. അത് ഉപയോഗിച്ചപ്പോള്‍ ആണ് ഫോണ്‍ പിടിച്ചുവച്ചത്. ഇക്കാര്യം കുട്ടിയുടെ വീട്ടില്‍ അറിയിക്കുകയും ചെയ്തിരുന്നു. സംഭവ ദിവസം സന്ധ്യയ്ക്ക് കുട്ടിയുടെ അമ്മ ഫോണില്‍ വിളിച്ചിട്ടും സംസാരിക്കാന്‍ ശ്രദ്ധ തയാറായിരുന്നില്ലെന്നും വികാരി ജനറല്‍ വെളിപ്പെടുത്തി.