Saturday, July 27, 2024

HomeNewsKeralaകോട്ടയം മെഡി.കോളേജില്‍ രോഗി വനിതാ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചു

കോട്ടയം മെഡി.കോളേജില്‍ രോഗി വനിതാ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചു

spot_img
spot_img

കോട്ടയത്ത് മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടര്‍ക്ക് എതിരെ രോഗിയുടെ കൈയ്യേറ്റ ശ്രമം. ഏറ്റുമാനൂര്‍ പോലീസ് കൊണ്ടുവന്ന പ്രതിയാണ് ആശുപത്രിയില്‍ വെച്ച്‌ അക്രമാസക്തനായത്.

ഇന്നലെ പുലര്‍ച്ചയ്ക്ക് അത്യാഹിത വിഭാഗത്തിലായിരുന്നു സംഭവം. തുടര്‍ന്ന് ജീവനക്കാരും പോലീസും ചേര്‍ന്ന് ഇയാളെ കെട്ടിയിടുകയായിരുന്നു.

അക്രമാസക്തനായ പ്രതി വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതിനോടൊപ്പം കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപെടുത്തുകയായിരുന്നു.

അത്യാഹിത വിഭാഗത്തില്‍ താന്‍ ഒറ്റയ്ക്കായിരുന്നുവെന്നും പോലീസ് പ്രതിയെ അവിടെ വിട്ടിട്ട് പോകുകയായിരുന്നുവെന്നും കയ്യേറ്റത്തിന് ഇരയായ വനിതാ ഡോക്ടര്‍ പറയുന്നു. തുടര്‍ന്ന് ആശുപത്രീ ജീവനക്കാരനാണ് പ്രതിയെ വീല്‍ചെയറിലിരുത്തി അത്യാഹിത വിഭാഗത്തില്‍ കൊണ്ടുവന്നത്. കൊണ്ട് വന്നപ്പോള്‍ മുതല്‍ പ്രതി വലിയ ബഹളമായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ വന്ന് ഇയാളെ കെട്ടിയിട്ടു.

തുടര്‍ന്നും പ്രതി ബഹളം വച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ എയിഡ് പോസ്റ്റില്‍ പോയി പരാതിപെടുകയായിരുന്നു. ശേഷം തിരിച്ച്‌ വന്നപ്പോള്‍ പ്രതി അസഭ്യം പറഞ്ഞതായും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയതായും വനിതാ ഡോക്ടര്‍ പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത ഗാന്ധിനഗര്‍ പൊലീസ് വനിതാ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments