Saturday, July 27, 2024

HomeNewsKeralaപകര്‍ച്ചപ്പനി വ്യാപനം: സ്വയം ചികിത്സ പാടില്ല; ആരോഗ്യ മന്ത്രി

പകര്‍ച്ചപ്പനി വ്യാപനം: സ്വയം ചികിത്സ പാടില്ല; ആരോഗ്യ മന്ത്രി

spot_img
spot_img

സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ സ്വയം ചികിത്സ പാടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

എലിപ്പനി പ്രതിരോധ മരുന്ന് ഡോക്‌സിസൈക്ലിന്‍ കഴിക്കാന്‍ എല്ലാവരും തയ്യാറാകണം. ആവശ്യമായ പ്രതിരോധ നടപടികള്‍ സര്‍ക്കാര്‍ നേരത്തെ തന്നെ സ്വീകരിച്ചുവെന്നും ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്ന് ജില്ലാ അധികാരികള്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെന്നും മന്ത്രി.പനി ബാധിതരുടെ എണ്ണം സംസ്ഥാനതലത്തില്‍ പുറത്തുവിടും

എലിപ്പനി ബാധിച്ചവരില്‍ അസുഖം പെട്ടന്ന് സങ്കീര്‍ണമാകുന്നതായി കണ്ടു വരുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അസുഖം വളരെ പെട്ടന്ന് കണ്ടെത്താന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധന നടത്തിവരുന്നുണ്ട്. ഇത് വഴി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ എലിപ്പനി ആണോയെന്ന് സ്ഥിരീകരിക്കാനും ചികിത്സ തേടാനും സാധിക്കുന്നു. എലിപ്പനി പ്രതിരോധിക്കാന്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. പ്രധാനമായും മണ്ണില്‍ പണിയെടുക്കുന്നവരിലും കുഞ്ഞുങ്ങളിലും ഈ ശ്രദ്ധ അത്യാവശ്യമാണ്.

പനിയെ നിസ്സാരമായി കണ്ട് ആരും സ്വയം ചികിത്സയ്ക്ക് മുതിരരുതെന്ന് ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നല്‍കി. പാരസെറ്റമോള്‍ കഴിച്ച്‌ വീട്ടിലിരിക്കാതെ ഡോക്ടറെ കണ്ട് ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു. പനി ബാധിതരുടെ എണ്ണം സംസ്ഥാനതലത്തില്‍ പുറത്തുവിടും. മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പുറത്തുവരുന്നത് നല്ല ഫലം ചെയ്യും. കണക്കുകള്‍ നല്‍കരുതെന്ന നിര്‍ദേശം ഇല്ലെന്നും മന്ത്രി. പത്തനംതിട്ടയില്‍ മൂന്ന് എലിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.ജൂണ്‍ 2 ന് സംസ്ഥാനത്തെ മുഴുവന്‍ പ്രധാന ആശുപത്രികളിലും പനി ക്ലിനിക്ക് ആരംഭിച്ചു

പകര്‍ച്ചനി ബാധിച്ചവര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ആരോഗ്യ വകുപ്പ് നേരത്തെ തന്നെ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം തന്നെ ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗം ചേരുകയും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 2 ന് സംസ്ഥാനത്തെ മുഴുവന്‍ പ്രധാന ആശുപത്രികളിലും പനി ക്ലിനിക്ക് ആരംഭിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments