Friday, July 26, 2024

HomeCinemaപ്രഭാസിന്റെ ‘ആദിപുരുഷ്’ 300 കോടിയിലേക്ക്

പ്രഭാസിന്റെ ‘ആദിപുരുഷ്’ 300 കോടിയിലേക്ക്

spot_img
spot_img

പ്രഭാസ് നായകനായ ‘ആദിപുരുഷ്’ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. റിലീസ് ചെയ്ത് രണ്ടാം ദിവസം ചിത്രം ഇരുന്നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്നു. സിനിമയുടെ നിര്‍മാതാക്കളായ യുവി ക്രിയേഷന്‍സ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്. ഞായറാഴ്ചയുള്ള കലക്ഷന്‍ കൂടി നോക്കുകയാണെങ്കില്‍ മൂന്നാം ദിവസം ‘ആദിപുരുഷ്’ 300 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്.

പ്രഭാസ്, കൃതി സനോണ്‍, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ആദ്യ ദിവസം 140 കോടിയാണ് ബോക്‌സ്ഓഫിസ് കലക്ഷനായി നേടിയത്. രാജ്യത്തെ തന്നെ വിവിധ ഭാഷകളില്‍ നിന്നാണ് രണ്ടാം ദിവസം ചിത്രം 100 കോടി നേടിയെന്നാണ് യുവി ക്രിയേഷന്‍സ് അറിയിച്ചത്.

വിഎഫ്എക്‌സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 700 കോടിയാണ്. കുട്ടികള്‍ക്കു വേണ്ടിയുള്ള കാര്‍ട്ടൂണുകള്‍ക്കും ഗെയിമുകള്‍ക്കും പോലും ഇതിലും നിലവാരമുണ്ടെന്നാണ് വിമര്‍ശകരുടെ പ്രതികരണങ്ങള്‍.

താനാജിക്കു ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാഘവ എന്ന കഥാപാത്രമായി പ്രഭാസും ലങ്കേഷ് എന്ന വില്ലന്‍ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു. ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തില്‍ ദേവദത്ത നാഗേയും അഭിനയിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും മുതല്‍മുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. നിര്‍മാണച്ചെലവില്‍ 250 കോടിയും വിഎഫ്എക്‌സിനു വേണ്ടിയാണ്. 120 കോടിയാണ് പ്രഭാസിന്റെ മാത്രം പ്രതിഫലം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments