Saturday, July 27, 2024

HomeUncategorizedസെന്തില്‍ ബാലാജിയെ ചോദ്യം ചെയ്യാനായില്ല

സെന്തില്‍ ബാലാജിയെ ചോദ്യം ചെയ്യാനായില്ല

spot_img
spot_img

കസ്റ്റഡിയില്‍ വാങ്ങി രണ്ട് ദിവസം കഴിഞ്ഞിട്ടും തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സാധിച്ചില്ല.

എട്ട് ദിവസത്തെ കസ്റ്റഡി 23 ന് അവസാനിക്കും. ആദ്യദിവസം കസ്റ്റഡി ഉത്തരവില്‍ മന്ത്രി ഒപ്പുവയ്ക്കാന്‍ വിസമ്മതിച്ചതോടെ ചോദ്യം ചെയ്യാനായില്ല. പിന്നീട് ഉത്തരവില്‍ ഒപ്പുവെച്ചെങ്കിലും, നിരീക്ഷണത്തില്‍ തുടരുന്ന മന്ത്രിയെ കാണാന്‍ ഇ.ഡിയ്ക്ക് ഡോക്ടര്‍മാര്‍ അനുമതി നല്‍കിയില്ല. 21 ന് ബൈപ്പാസ് ശസ്ത്രക്രിയ നടത്തുമെന്നാണ് കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചത്.
അതിന് ശേഷം ചോദ്യം ചെയ്യല്‍ അസാധ്യമാകും. ആദ്യ ദിവസങ്ങളില്‍ കഴിയുന്നത്ര വിവരങ്ങള്‍ ശേഖരിക്കാനായിരുന്നു ഇ.ഡി ശ്രമിച്ചത്. എന്നാല്‍ ഡോക്ടര്‍മാര്‍ അനുമതി നല്‍കാതിരുന്നത് തിരിച്ചടിയായി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments