തൃശൂര്‍: മലയാളി യുവാവ് അര്‍മേനിയയില്‍ കുത്തേറ്റ് മരിച്ചു. കൊരട്ടി കട്ടപ്പുറം പറപ്പറമ്പില്‍ അയ്യപ്പന്റെ മകന്‍ സൂരജ് (27) ആണ് മരിച്ചത്. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
തിരുവനന്തപുരം സ്വദേശിയായ വീസ ഏജന്‍സിയുടെ സഹായികളാണു കൊലപ്പെടുത്തിയതെന്നാണു സംശയം. പുലര്‍ച്ചെയാണ് മരണം സംഭവിച്ചതെന്ന് വീട്ടില്‍ വിവരം ലഭിച്ചു. സൂരജിന് ഒപ്പമുണ്ടായിരുന്ന ചാലക്കുടി സ്വദേശിക്കും പരുക്കുണ്ട്.