Saturday, July 27, 2024

HomeNewsKeralaവിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രിയും സംഘവും മടങ്ങിയെത്തി

വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രിയും സംഘവും മടങ്ങിയെത്തി

spot_img
spot_img

തിരുവനന്തപുരം.പന്ത്രണ്ട് ദിവസത്തെ വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രിയും സംഘവും മടങ്ങിയെത്തി.

യുഎഇ യില്‍ നിന്നും എമിറേറ്റ്സ്‌ വിമാനത്തില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തിയത്. ഈ മാസം 8ന് പുറപ്പെട്ട യാത്രയില്‍ അമേരിക്ക, ക്യൂബ, യുഎഇ രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്.

അമേരിക്കയില്‍ ലോക കേരള സഭ സമ്മേളനം, ലോക ബാങ്ക് സന്ദര്‍ശനം, ക്യൂബയില്‍ പ്രസിഡന്റടക്കമുള്ളവരുമായി കൂടിക്കാഴ്ച്ച, യുഎഇയില്‍ കേരള സ്റ്റാര്‍ട്ടപ് മിഷൻ ഇൻഫിനിറ്റി സെന്റര്‍ ഉത്‌ഘാടനം എന്നിവയായിരുന്നു പ്രധാന പരിപാടികള്‍. മുഖ്യമന്ത്രിക്കൊപ്പം പോയ മന്ത്രിമാരും ഉദ്യോഗസ്ഥരും നേരത്തെ മടങ്ങിയിരുന്നു. മുഖ്യമന്ത്രിക്ക് ഇന്ന് ഔദ്യോഗിക പരിപാടികളില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments