Tuesday, January 21, 2025

HomeNewsKeralaമദ്യപ്രിയര്‍ക്ക് ആശ്വാസം; ജവാന്‍ റമ്മിന്റെ ഉല്‍പാദനം വീണ്ടും തുടങ്ങും

മദ്യപ്രിയര്‍ക്ക് ആശ്വാസം; ജവാന്‍ റമ്മിന്റെ ഉല്‍പാദനം വീണ്ടും തുടങ്ങും

spot_img
spot_img

തിരുവല്ല: ജവാന്‍ റമ്മിന്റെ ഉല്‍പാദനം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് ബവ്‌കോ. തിരുവല്ലയിലെ പുളിക്കീഴിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡാണ് റം ഉല്‍പ്പാദിപ്പിക്കുന്നത്.

സ്ഥാപനത്തില്‍ ജനറല്‍ മാനേജരെയും കെമിസ്റ്റിനെയും നിയമിച്ച് തിങ്കളാഴ്ച ഉല്‍പ്പാദനം ആരംഭിക്കുമെന്ന് ബവ്‌കോ എം.ഡി യോഗേഷ് ഗുപ്ത പറഞ്ഞു.

8000 കെയ്‌സ് മദ്യമാണ് ഇവിടെ ഒരു ദിവസം ഉല്‍പ്പാദിപ്പിക്കുന്നത്. ഒരു കെയ്‌സിലുള്ളത് ഒരു ലീറ്ററിന്റെ 9 കുപ്പികളാണുള്ളത്. ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലെ ഉദ്യോഗസ്ഥര്‍ സ്പിരിറ്റ് തട്ടിപ്പു കേസില്‍ പ്രതിയായതിനെത്തുടര്‍ന്നാണ് ഉല്‍പ്പാദനം നിര്‍ത്തിയത്. സ്ഥാപനത്തിലേക്കു കൊണ്ടുവന്ന 20,000 ലീറ്റര്‍ സ്പിരിറ്റ് മറിച്ചു വിറ്റെന്നായിരുന്നു എക്‌സൈസിന്റെ കണ്ടെത്തല്‍.

ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് കമ്പനിയിലേക്ക് എത്തിച്ച സ്പിരിറ്റ് തിരിമറി നടത്തിയ കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ കുടുങ്ങിയതോടെ മേല്‍നോട്ടം വഹിക്കാന്‍ ആളില്ലാത്തതാണ് പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണം. അവശേഷിച്ച മദ്യം കുപ്പികളില്‍ നിറച്ചശേഷം താത്കാലിക ജീവനക്കാരും മടങ്ങി.

കെമിസ്റ്റ് എത്തി സ്പിരിറ്റ് കൂട്ടിയെടുത്തെങ്കില്‍ മാത്രമേ ഇനി നിര്‍മാണം തുടങ്ങാനാകൂ. ജനറല്‍ മാനേജര്‍ അലക്‌സ് പി എബ്രഹാം, പേഴ്‌സണല്‍ മാനേജര്‍ ഷെഹിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘ മുരളി എന്നിവരാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ഇവര്‍ക്കെതിരേ ബിവറേജസ് കോര്‍പ്പറേഷന്‍ നടപടി സ്വീകരിക്കുകയോ, ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല. ഒരുദിവസം 54,000 ലിറ്റര്‍ ജവാന്‍ മദ്യമാണ് ഇവിടെ ഉത്പാദിപ്പിച്ചിരുന്നത്. ഒമ്പത് കുപ്പികള്‍ ഉള്‍ക്കൊള്ളുന്ന 6000 പെട്ടി മദ്യമാണ് ഒരു ദിവസം നിറയ്ക്കുന്നത്.

64 കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് കുപ്പികളിലാക്കുന്നത്. പത്തിരട്ടി ലാഭത്തിലാണ് ഒരു കുപ്പി സര്‍ക്കാര്‍ വില്‍ക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments