Wednesday, October 9, 2024

HomeNewsKeralaകല്യാണത്തിന് 20 പേര്‍, മദ്യശാലകള്‍ക്ക് മുന്നില്‍ 500 ആളുകള്‍

കല്യാണത്തിന് 20 പേര്‍, മദ്യശാലകള്‍ക്ക് മുന്നില്‍ 500 ആളുകള്‍

spot_img
spot_img

കൊച്ചി: മദ്യശാലകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടമുണ്ടാകുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. കൊവിഡ് നിയന്ത്രണങ്ങള്‍ അനുസരിച്ച് കല്യാണത്തിന് 20 പേര്‍ പങ്കെടുക്കുമ്പോള്‍ ബെവ്‌കോയ്ക്ക് മുന്നില്‍ കൂട്ടയിടിയാണെന്ന് ബിവറേജ് കോര്‍പ്പറേഷനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് കോടതി പറഞ്ഞു.

ബെവ്‌കോക്ക് എതിരായ കോടതിയലക്ഷ്യ ഹരജി പരിഗണക്കവെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിമര്‍ശം. എക്‌സൈസ് കമ്മിഷണറും ബെവ്‌കോ എംഡിയും ഓണ്‍ലൈന്‍ മുഖാന്തരം കോടതിക്ക് മുന്നില്‍ ഹാജരായിരുന്നു. കൊവിഡ് വ്യാപനം വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലെ തിരക്ക് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കൊവിഡ് കേസുകളില്‍ മുന്നിലുളള സംസ്ഥാനമാണ് കേരളം. സാമൂഹിക അകലം പാലിക്കാതെ നൂറുകണക്കിന് പേര്‍ മദ്യശാലകള്‍ക്ക് മുന്നില്‍ വരി നില്‍ക്കുന്നത്

ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. . മദ്യശാലകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നത് അഞ്ഞൂറോളം പേരാണ്. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.

കഴിഞ്ഞ തവണ ലോക്ഡൗണിന് ശേഷം ബെവ്‌കോ തുറന്നപ്പോള്‍ തിരക്ക് നിയന്ത്രിക്കുന്നതിനുളള സംവിധാനം ഉണ്ടായിരുന്നു എന്നാല്‍ ഇപ്പോള്‍ അത്തരത്തില്‍ ഒരു സംവിധാനവുമില്ലെന്നും കോടതി കുറ്റപ്പെടുത്തി. അതേ സമയം സാധ്യമായത് എല്ലാം ചെയ്തിട്ടുണ്ടെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ കോടതി ഈ വാദം തള്ളിക്കളഞ്ഞു.

പത്തുദിവസത്തിനകം ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ എക്‌സൈസ് കമ്മിഷണര്‍ക്കും ബെവ്‌കോ എംഡിക്കും കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.16-ാം തിയതി കേസ് കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. അന്ന് ബെവ്‌കോ എം.ഡിയും എക്‌സൈസ് കമ്മിഷണറും ഓണ്‍ലൈനായി കോടതിയില്‍ ഹാജരാകണം.

മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് കുറയ്ക്കുന്നതിനായി നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം ഹൈക്കോടതി തേടിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments