തിരുവനന്തപുരം: കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്ര സര്‍ക്കാരിന്റെയും കൊവിഡ് ഏജന്‍സികളുടെയും നിര്‍ദേശം ലഭിച്ചാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ വകുപ്പ് നടപടി സ്വീകരിക്കും. ഘട്ടം ഘട്ടമായാകും ഇത് നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.
അതിന് മുമ്പ് കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കേണ്ടതുണ്ട്. ഇതില്‍ കേന്ദ്ര സര്‍ക്കാരാണ് പ്രോട്ടോക്കോള്‍ തയ്യാറാക്കേണ്ടത്. സംസ്ഥാനം ഇക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്നും ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികള്‍ക്ക് ആശ്വാസം നല്‍കിയിട്ടുണ്ട്. ടീച്ചറോട് സംശയങ്ങള്‍ ചോദിക്കാനും കൂട്ടുകാരെ കാണാനും പറ്റി. ഓണ്‍ലൈന്‍ ക്ലാസുകള്‍ കൊവിഡ് കാലത്തെ വെല്ലുവിളി നേരിടാനുള്ള സംവിധാനം മാത്രമാണെന്നും ശിവന്‍കുട്ടി പറഞ്ഞു.