തിരുവനന്തപുരത്ത് വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് എതിരെ പ്രതിഷേധം ശക്തമാക്കി ലത്തീന്‍ സഭ. മത്സ്യത്തൊഴിലാളികള്‍ തുറമുഖത്തിന്റെ കവാടം ഉപരോധിച്ചു. നേരത്തെ മൂന്ന് തവണ മത്സ്യത്തൊഴിലാളികള്‍ സമരം നടത്തിയിരുന്നു. എന്നാല്‍ നടപടിയുണ്ടാകാതിരുന്നതിനെ തുടര്‍ന്ന് വീണ്ടും സമരവുമായി രംഗത്തെത്തുകയായിരുന്നു.
പുനരധിവാസം ഉള്‍പ്പടെ, യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ നടപടി ഉണ്ടായെങ്കില്‍ മാത്രമെ സമരം അവസാനിപ്പിക്കുകയുള്ളുവെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം ഉടന്‍ നിര്‍ത്തണമെന്നാണ് ലത്തീന്‍ അതിരൂപതയുടെ ആവശ്യം. പ്രതിഷേധം നടത്തുവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അതിരൂപതയുടെ എല്ലാ പള്ളികളിലും ഇന്ന് രാവിലെ കരിങ്കൊടി ഉയര്‍ത്തി.