Saturday, July 27, 2024

HomeNewsKeralaകാറിന് മുകളില്‍ മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു

കാറിന് മുകളില്‍ മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു

spot_img
spot_img

കുട്ടിക്കാനം: ഇടുക്കി കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞുവീണ് സ്ത്രീ മരിച്ചു.

അഞ്ചുപേര്‍ക്ക് പരിക്കേറ്റു. രാത്രി ഏഴുമണിയോടെ ആയിരുന്നു അപകടം. കമ്ബംമേട് സ്വദേശി സോമിനി ആണ് മരിച്ചത്. പൊലീസ് ഉദ്യോഗസ്ഥനും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

പാഞ്ചാലിമേട്ടില്‍ പോയി മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്. പ്രദേശത്ത് അതിശക്തമായ മഴയാണ്. വാഹനം നിര്‍ത്തി വിശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments