Sunday, September 8, 2024

HomeNewsKeralaനിഖിത ജോബി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്തംഗം

നിഖിത ജോബി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്തംഗം

spot_img
spot_img

കൊല്ലം: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗമായി 21കാരി നിഖിത ജോബി.

പറവൂര്‍ വടക്കേക്കര പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആണ് നിഖിത യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്. 228 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

പഞ്ചായത്തംഗം ആയിരുന്ന നിഖിതയുടെ പിതാവ് പി.ജെ. ജോബി കൊടുങ്ങല്ലൂരില്‍ വാഹന അപകടത്തില്‍ മരിച്ചതിന് പിന്നാലെയാണ് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. വടക്കേക്കര പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡൻറ് രശ്മി അനില്‍കുമാര്‍ നിഖിതയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മേയ് 5നാണ് അച്ഛൻ മരിച്ചത്. തുടര്‍ന്നാണ് പ‍ഞ്ചായത്തില്‍ ഉപതിരഞ്ഞെടുപ്പ് വന്നത്.

ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി വീട്ടുകാരും പാര്‍ട്ടിപ്രവര്‍ത്തകരും നിര്‍ബന്ധിച്ചതോടുകൂടിയാണ് നിഖിത മത്സര രംഗത്തേക്ക് ഇറങ്ങിയത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments