മൂന്നാറിലെ സി പി എം ഓഫിസുകളുടെ നിര്‍മാണം അടിയന്തരമായി നിര്‍ത്തിവെയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. ഉടുമ്ബൻചോല, ബൈസണ്‍വാലി, ശാന്തൻപാറ ഓഫിസുകളുടെ നിര്‍മാണമാണ് നിര്‍ത്തിവെയ്ക്കാൻ കോടതി നിര്‍ദേശിച്ചത്.
ജില്ലാ കലക്ടര്‍ക്കാണ് ഡിവിഷൻ ബഞ്ച് നിര്‍ദേശം നല്‍കിയത്. നിര്‍മാണം തടയാൻ ജില്ലാ കളക്ടര്‍ക്ക് ആവശ്യമെങ്കില്‍ പോലീസ് സഹായം തേടാമെന്നും കോടതി.
ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെ നിര്‍മ്മിച്ചെന്ന ആക്ഷേപം നേരിടുന്ന നിര്‍മാണങ്ങള്‍ക്ക് എതിരെയാണ് നടപടി. ഉടുമ്ബന്‍ചോല, ദേവികുളം താലൂക്കുകളിലെ ഏഴ് വില്ലേജുകളില്‍ നിര്‍മാണങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെ എന്‍ഒസി വാങ്ങണമെന്നിരിക്കെ ഇതൊന്നും പാലിക്കാതെ ആയിരുന്നു പാര്‍ട്ടി ഓഫിസുകളുടെ നിര്‍മാണം.