Sunday, September 8, 2024

HomeNewsKeralaഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം; ഫഹദും മല്ലിക സാരാഭായിയും മുഖ്യാതിഥികള്‍

ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം; ഫഹദും മല്ലിക സാരാഭായിയും മുഖ്യാതിഥികള്‍

spot_img
spot_img

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം. നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വാരാഘോഷം ഉദ്ഘാടനം ചെയ്യും.

സിനിമ താരം ഫഹദ് ഫാസില്‍, നര്‍ത്തകി മല്ലി സാരാഭായി എന്നിവരാണ് ചടങ്ങിലെ മുഖ്യാതിഥികള്‍.

നിശാഗന്ധിയില്‍ വൈകിട്ട് ആറ് മണിക്കാണ് ഉദ്ഘാടനച്ചടങ്ങ് നടക്കുക. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ പട്ടാമ്ബി പെരിങ്ങോട് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പഞ്ചവാദ്യം, കലാമണ്ഡലത്തിലെ നര്‍ത്തകര്‍ അവതരിപ്പിക്കുന്ന നൃത്തശില്പം എന്നിവയും അരങ്ങേറും. തുടര്‍ന്ന് ബിജുനാരായണന്‍-റിമി ടോമി സംഘത്തിന്റെ സംഗീതനിശ നടക്കും.

ഇനി ഏഴ് ദിനങ്ങള്‍ തലസ്ഥാന നഗരിയില്‍ ഉത്സവാഘോഷമാണ്. കനകക്കുന്ന് ഉള്‍പ്പെടെ 31 വേദികളിലായി വിവിധ കലാപരിപാടികള്‍ നടക്കും. കനകക്കുന്നില്‍ മാത്രം അഞ്ച് വേദികളുണ്ട്. 800 അധികം കലാകാരന്മാരാണ് ഇതിനായി എത്തുന്നത്.

കനകക്കുന്നില്‍ എല്ലാ ദിവസവും വൈകിട്ട് ഏഴ് മണിക്ക് ലേസര്‍ ഷോ അരങ്ങേറും. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments