പാലക്കാട്: മണ്ണാര്‍ക്കാട് കുളത്തില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങിമരിച്ചു. ഭീമനാട് പെരുങ്കുളത്തില്‍ കുളിക്കാനിറങ്ങിയ നിഷിത (26), റമീഷ( 23), റിന്‍ഷി (18) എന്നിവരാണ് മരിച്ചത്.
ഒരാള്‍ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ച മറ്റു രണ്ടുപേരും മുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി ഇവരെ പുറത്തെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനയില്ല. നാഷിദ, റമീഷ എന്നിവര്‍ വിവാഹിതരാണ്. ഇരുവരും ഓണത്തോടനുബന്ധിച്ചാണു വീട്ടിലെത്തിയത്. ഒന്നരയേക്കറോളമുള്ള കുളത്തിലായിരുന്നു അപകടം.