Friday, April 26, 2024

HomeNewsKeralaലാവലിന്‍ കേസ് വീണ്ടും മാറ്റി

ലാവലിന്‍ കേസ് വീണ്ടും മാറ്റി

spot_img
spot_img

ന്യൂഡല്‍ഹി: എസ്‌എന്‍സി ലാവലിന്‍ കേസ് വീണ്ടും മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് യു.യു.ലളിതിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ഇന്നും ചേര്‍ന്നില്ല.

കേസ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പരിഗണിക്കാനിരുന്നത്. അഞ്ചാമത്തെ കേസായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് സാമ്ബത്തിക സംവരണത്തിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു. ഉച്ചയ്ക്ക് ശേഷവും കേസില്‍ വാദം തുടര്‍ന്നു.

നിലവില്‍ ഈ കേസിലെ ഇന്നത്തെ വാദം പൂര്‍ത്തിയായെങ്കിലും മറ്റ് കേസുകള്‍ പരിഗണനക്ക് വന്നില്ല. ലാവലിന്‍ കേസ് കഴിഞ്ഞ തവണയും സമാനമായ രീതിയില്‍ മാറ്റിവച്ചിരുന്നു.

പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.

2018 ജനുവരി 11നാണ് കേസില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചത്. അതിനുശേഷം, കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 30 ലധികം തവണ ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments